പകയൊടുങ്ങാതെ യോഗി ആദിത്യനാഥ്; പ്രക്ഷോഭകരെ പരിഹസിക്കാൻ പരസ്യബോർഡ് സ്ഥാപിച്ച് യു പി സർക്കാർ
ലഖ്‌നൗ: (www.kvartha.com 06.03.2020) പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് പ്രതികാര നടപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളും മേല്‍വിലാസവും രേഖപ്പെടുത്തിയ കൂറ്റൻ പരസ്യബോർഡ് നഗരമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചാണ് ഇത്തവണ യോഗി സർക്കാർ നടപടി തുടങ്ങിയത്. ഷിയ പുരോഹിതന്‍ മൗലാന സെയ്ഫ് അബ്ബാസ്, ആക്റ്റിവിസ്റ്റും കോണ്‍ഗ്രസ് നേതാവുമായ സദാഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷോയ്ബ്, നാടക പ്രവര്‍ത്തകനായ ദീപക് കബീര്‍, മുന്‍ ഐപിഎസ് ഓഫീസര്‍ എസ്. ആര്‍ ധരപുരി എന്നിവരുള്‍പ്പടെ 53 പേരുടെ ചിത്രങ്ങളും പേരുവിവരങ്ങളുമാണ് ഹോര്‍ഡിങ്ങിലുള്ളത്. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളവരുടെ പേരും മേല്‍വിലാസവും ഫോട്ടോയും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരസ്യബോർഡ് സ്ഥാപിച്ചിട്ടുള്ളത്. സംഘര്‍ഷത്തിനിടെ നശിച്ച പൊതുമുതലിന്റെ നഷ്ടപരിഹാരം ഒടുക്കണമെന്നാവശ്യപ്പെട്ടാണ് ബോർഡുകൾ. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഇവരുടെ സ്വത്തുകള്‍ പിടിച്ചെടുക്കുമെന്നും ഇതിൽ പറയുന്നു.
ഡിസംബറിലായിരുന്നു ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയർന്നത്. പോലീസ് അതിക്രമത്തിൽ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടു. പ്രതിഷേധത്തിൽ 20 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയെ അറിയിച്ച കണക്ക്. എന്നാൽ എന്ത് കൊണ്ടാണ് ഇത്തരമൊരു ബോർഡ് ഇപ്പോൾ തലസ്ഥാന നഗരമായ ലഖ്‌നൗവിലും പരിസരങ്ങളിലും സ്ഥാപിച്ചത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.പ്രതികളാക്കപ്പെട്ട പലർക്കും നഷ്ടപരിഹാരം ഒടുക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ പൊതു സ്വത്തുക്കള്‍ നശിപ്പിച്ചതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനും 883 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 561 പേര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ തന്നെ കോടതിയെ അറിയിച്ചിരുന്നു.
പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു പലരെയും പ്രതി ചേർത്തത്. ഇവരെല്ലാവരും ഇപ്പോള്‍ ജാമ്യത്തിലുമാണ്. എന്നിട്ടും ഇത്തരമൊരു ബോർഡ് സ്ഥാപിച്ചതിനു പിന്നിൽ ഗൂഢ ലക്ഷ്യമാണെന്നും യോഗി സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പ്രതിഷേധത്തിനിടെ പൊതുസ്വത്തുക്കള്‍ നശിപ്പിച്ചെന്നാരോപിച്ച് സര്‍ക്കാര്‍ അയച്ച നോട്ടീസുകള്‍ അലഹബാദ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്ത് ഇത്തരമൊരു ഹോര്‍ഡിംഗ് സ്ഥാപിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി. പൗരത്വപ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ യോഗി ആദിത്യനാഥ് പറഞ്ഞത് വിവാദമായിരുന്നു.
പ്രതിഷേധത്തിനിടെ അക്രമം നടത്തിഎന്ന് പറഞ്ഞാണ് സാമൂഹ്യ പ്രവർത്തകരുടെ ചിത്രങ്ങൾ നഗരത്തിന്റെ പല ഭാഗത്തായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നൂറു ഹോര്‍ഡിങ്ങുകളാണ് നഗരത്തിലുള്ളത്. ഫോട്ടോയും വിവരങ്ങളും പ്രദര്‍ശിപ്പിച്ചതിന്റെ കാരണം വ്യക്തമല്ല. പ്രതിഷേധത്തില്‍ 1.55 കോടി രൂപയാണ് നാശനഷ്ടമുണ്ടായിരിക്കുന്നതെന്ന് ലഖ്‌നൗ ഭരണകൂടം പറയുന്നു.
Summary, CAA Violence-Accused "Named and Shamed" On Yogi Adityanath's Orders

Powered by Info News For You

Comments
Post a Comment