'അവനെ അബുദാബിയില്‍ നിന്നും വന്നതിന് ശേഷം ആരും കണ്ടിട്ടില്ല, നാട്ടുകാര്‍ മാത്രമല്ല വീട്ടുകാരെയും കാണാന്‍ അവന്‍ കൂട്ടാക്കിയിട്ടില്ല.., നീയൊക്കെ ഉള്ളപ്പോള്‍ എങ്ങനെയാ കേരളം തോറ്റു പോവാ..' സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞ യുവാവിനെക്കുറിച്ചുള്ള സുഹൃത്തിന്റെ പോസ്റ്റ് വൈറലാകുന്നു


മലപ്പുറം: (www.kvartha.com 24.03.2020) കൊവിഡ് ബാധയെ തുടര്‍ന്ന് അതീവ ജാഗ്രതയില്‍ തുടരുകയാണ് ലോകം. വൈറസ് ബാധയെ തുടര്‍ന്ന് വിദേശത്ത് നിന്ന് വരുന്നവരില്‍ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ശന പരിശോധനയ്ക്ക് ഇവരെ വിധേയക്കുന്നുണ്ട്. അതേസമയം നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

കൊവിഡ് സാഹചര്യത്തില്‍ സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞ യുവാവിനെ കുറിച്ചുള്ള സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. അബൂദബിയില്‍ നിന്ന് വന്നതിന് ശേഷം യുവാവിനെ ആരും കണ്ടിട്ടില്ല. നാട്ടുകാര്‍ മാത്രമല്ല വീട്ടുകാരെയും കാണാന്‍ അവന്‍ കൂട്ടാക്കിയിട്ടില്ലെന്നും ചെറിയ പനിയുടെ സാധ്യത കണ്ടപ്പോള്‍ വീട്ടില്‍ വിളിച്ചു എല്ലാവരെയും പറഞ്ഞയച്ചു പിന്നീട് വീട്ടില്‍ ഐസൊലേഷനില്‍ ആയിരുന്നു എന്നുമാണ് ഷാഹുല്‍ കൂരിയാട് എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Malappuram, News, Kerala, Facebook, Post, Youth, COVID19, Viral post, Viral, Friend, Facebook post goes on viral

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അതെ കോവിഡ് 19 മലപ്പുറം ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ചത് കൂരിയാട്ടുകാരന്‍ തന്നെ ഞങ്ങടെ നാട്ടുകാരന്‍. എന്നാല്‍ അവനെ അബുദാബിയില്‍ നിന്നും വന്നതിന് ശേഷം ആരും കണ്ടിട്ടില്ല നാട്ടുകാര്‍ മാത്രമല്ല വീട്ടുകാരെയും കാണാന്‍ അവന്‍ കൂട്ടാക്കിയിട്ടില്ല നാട്ടില്‍ ഇറങ്ങിയ ഉടനെ ചെറിയ പനിയുടെ സാധ്യത കണ്ടപ്പോള്‍ വീട്ടില്‍ വിളിച്ചു എല്ലാവരെയും പറഞ്ഞയച്ചു പിന്നീട് വീട്ടില്‍ ഐസുലേഷനില്‍ ആയിരുന്നു ആരുമായും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല ഹോസ്പിറ്റലില്‍ പോയതും തനിച്ച് ഡ്രൈവ് ചെയ്ത്. ടെസ്റ്റുകള്‍ നടത്തി റിസള്‍ട്ട് വന്ന് പോസിറ്റീവ്.. ഉടന്‍ അവന്‍ തന്നെ നാട്ടുകാര്‍ക്ക് ഗ്രൂപ്പില്‍ വോയിസും അയച്ചു ആരും പേടിക്കേണ്ട ട്ടാ ആര്‍ക്കും ഉണ്ടാവൂല ആരുമായും ഒരു നിലയിലും ബന്ധപ്പെട്ടിട്ടില്ല...
എല്ലാവരും പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതി...!
എന്തൊരു മനുഷ്യനാടോ നീ
നീയൊക്കെ ഉള്ളപ്പോള്‍ എങ്ങനെയാ കേരളം തോറ്റു പോവാ....
തോല്‍പിച്ചു കളഞ്ഞല്ലോടാ ...

Malappuram, News, Kerala, Facebook, Post, Youth, COVID19, Viral post, Viral, Friend, Facebook post goes on viral



Keywords: Malappuram, News, Kerala, Facebook, Post, Youth, COVID19, Viral post, Viral, Friend, Facebook post goes on viral


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?