ആറ് മാസത്തോളമെടുക്കുന്ന ഗവേഷണം ആറ് ആഴ്ച കൊണ്ടു പൂര്‍ത്തിയാക്കി ലേബര്‍ റൂമിലേക്ക്; ഗവേഷണം ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു സമര്‍പ്പിച്ചതിന്റെ അടുത്ത ദിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കി; കൊറോണക്കാലത്ത് തദ്ദേശീയമായി കിറ്റ് നിര്‍മ്മിച്ച് നല്‍കി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഗവേഷക

ന്യൂഡെല്‍ഹി: (https://ift.tt/39tfvYQ) കോവിഡ് -19 വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിലെ നിര്‍ണായക മാനദണ്ഡമായി കണക്കാക്കാവുന്ന കാര്യങ്ങളില്‍, പൂനെ ആസ്ഥാനമായുള്ള ഡയഗ്‌നോസ്റ്റിക് സ്ഥാപനം ഈ ആഴ്ച രാജ്യത്തെ ആദ്യത്തെ ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചെടുത്തു. രാജ്യത്തെ ആദ്യ തദ്ദേശീയ കൊറോണ പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത ശാസ്ത്ര സംഘത്തെ നയിച്ചത് പുനെ സ്വദേശിനി മിനാല്‍ ദഖാവെ ഭോസ്ലെ ആണ്.

നിറവയറുമായി പ്രസവത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലായിരുന്നു ഗവേഷണം. വീട്ടില്‍ തന്നെ വികസിപ്പിച്ചെടുത്ത ഈ ടെസ്റ്റ് കിറ്റ് രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വഴിത്തിരിവായിരിക്കുന്നു. പ്രസവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പുള്ള വര്‍ക്കിംഗ് ടെസ്റ്റ് കിറ്റ് നിര്‍മാണം വൈറോളജിസ്റ്റിന്റെ അര്‍പ്പണ മനോഭാവത്തോടെയുള്ള പരിശ്രമമാണ്. ഇന്ത്യ തദ്ദേശീയമായി രൂപപ്പെടുത്തിയ ആദ്യ പരിശോധനാ കിറ്റിന് അംഗീകാരം ലഭിക്കുന്നതിന് മുന്‍പ് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് രാജ്യം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിക്കുള്ള ഉത്തരമായി ആ ഗവേഷണത്തിന് അംഗീകാരവും ലഭിച്ചു.

മൈലാബ് ഡിസ്‌കവറി സൊല്യൂഷനിലെ ചീഫ് വൈറോളജിസ്റ്റായ മിനാലും സംഘവും 6 മാസത്തോളമെടുക്കുന്ന ഗവേഷണം 6 ആഴ്ച കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഗവേഷണം ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു സമര്‍പ്പിച്ചതിന്റെ അടുത്ത ദിവസം മിനാല്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ഇതിന് എന്‍ഐവിക്കു പിന്നാലെ, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, ഫുഡ് ആന്‍ഡ് ഡ്രഗ് അഥോറിറ്റി എന്നിവയുടെയും അംഗീകാരം ലഭിച്ചു. ഇതോടെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ അനുമതിയായി.

News, National, India, New Delhi, Woman, Country, test, Birth, Girl, Pregnant Woman, Research, Meet the Woman Behind India's First Covid Testing Kit

പുണെ ആസ്ഥാനമായ മൈലാബ്, ഒരാഴ്ച കൊണ്ട് 1 ലക്ഷം കിറ്റുകള്‍ നിര്‍മ്മിച്ചു നല്‍കും. ആദ്യ ബാച്ച് കൈമാറുകയും ചെയ്തു. നിലവില്‍ 4-8 മണിക്കൂര്‍ എടുത്താണ് രോഗനിര്‍ണയം. എന്നാല്‍, രണ്ടര മണിക്കൂര്‍ കൊണ്ട് പരിശോധന സാധ്യമാകുന്നതാണ് 'മൈലാബ് പാത്തോഡെക്റ്റ് കോവിഡ് -19 ക്വാളിറ്റേറ്റീവ് പിസിആര്‍ കിറ്റ്'. വിലക്കുറവും രോഗികള്‍ക്ക് നേട്ടമാകും.

Keywords: News, National, India, New Delhi, Woman, Country, test, Birth, Girl, Pregnant Woman, Research, Meet the Woman Behind India's First Covid Testing Kit 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?