കണ്ണൂരില്‍ കുഴഞ്ഞു വീണു മരിച്ചത് ഷാര്‍ജയില്‍ നിന്നെത്തിയ പ്രവാസി: ഖബറടക്കം സ്രവ പരിശോധനയ്ക്ക് ശേഷം

കണ്ണൂര്‍: (www.kvartha.com 29.03.2020) കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് 19 രോഗമുണ്ടെന്ന സംശയത്താല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ കുഴഞ്ഞു വീണു മരിച്ച പ്രവാസിയുടെ ഖബറടക്കം സ്രവ പരിശോധനയ്ക്ക് ശേഷം നടത്തും. കണ്ണാടിപ്പറമ്പ് ചേലേരിയിലെ 65 വയസുകാരനാണ് മരിച്ചത്. വിദേശത്തു നിന്നെത്തിയ ഇദ്ദേഹം സ്വന്തം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശനിയാഴ്ച കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്രവ പരിശോധന നടത്തിയതിനു ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിനെ പറ്റി തീരുമാനിക്കുകയുള്ളുവെന്ന് ഡി എം ഒ അറിയിച്ചു. കൊവിഡ് നിരീക്ഷണത്തിലിരിക്കെ പ്രവാസി കുഴഞ്ഞു വീണു മരിച്ചത് ആരോഗ്യ വകുപ്പ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.

Covid-19: 65-year-old man under home quarantine dies in Kerala's Kannur, Kannur, News, Health, Health & Fitness, Treatment, House, Family, Trending, Dead, hospital, Dead Body, Kerala

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗള്‍ഫില്‍ കഴിയുന്ന പ്രവാസി ഈയിടെയാണ് നാട്ടിലെത്തിയത്. കൊവിഡ് 19 വൈറസ് രോഗബാധയുണ്ടെന്ന സംശയത്താല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് പ്രവാസി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്. ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

കണ്ണാടിപറമ്പ് ചേലേരി സ്വദേശിയും 65 വയസുകാരനുമായ ഇദ്ദേഹം മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. മാര്‍ച്ച് 21 ന് ഷാര്‍ജയില്‍ നിന്നാണ് ഇദ്ദേഹം നാട്ടിലേക്ക് എത്തിയത്. കൊവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇതിനു ശേഷം ഒറ്റയ്ക്ക് ഒരു വീട്ടില്‍ താമസിച്ചു വരികയായിരുന്നു.

വെള്ളിയാഴ്ച സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണവാര്‍ത്തയറിഞ്ഞ്
അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന് കൗണ്‍സിലിങ്ങ് നല്‍കിയതായി പറയുന്നു. ഇവര്‍ വീണ്ടും രാത്രി ഭക്ഷണവുമായി എത്തിയപ്പോഴാണ് തറയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ മരിച്ച വ്യക്തിക്ക് നേരത്തെ ഹൃദ് രോഗവും രക്തസമ്മര്‍ദവുമുണ്ടായിരുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. കൊവിഡ് ബാധിച്ചതാണോയെന്നു ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും സ്രവ പരിശോധന നടത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണ നായ്ക് അറിയിച്ചു. ഇതിനിടെ ജില്ലയില്‍ ശനിയാഴ്ച പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലാത്തത് ആശ്വാസകരമായി.

രോഗബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10,406 ആയി. ഇതില്‍ 85 പേര്‍ ആശുപത്രികളില്‍ കഴിയുന്നു. 37 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 24 പേര്‍ ജില്ലാ ആശുപത്രിയിലും 24 പേര്‍ തലശേരി ജനറല്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പൊന്ന്യം നായനാര്‍ റോഡിലെ പ്രതീക്ഷയില്‍ സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററില്‍ നാലുപേരെ പ്രവേശിപ്പിച്ചു. രണ്ടുപേരെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു . ഇവര്‍ കൊവിഡ് 19 രോഗിയുമായി രണ്ടാം സമ്പര്‍ക്ക പട്ടികയിലുള്ളവരാണ്.

Keywords: Covid-19: 65-year-old man under home quarantine dies in Kerala's Kannur, Kannur, News, Health, Health & Fitness, Treatment, House, Family, Trending, Dead, hospital, Dead Body, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?