മദ്യലഹരിയിലുള്ള ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം സഹിക്കാനാവാതെ വീട്ടമ്മ തീകൊളുത്തി മരിച്ചു
തിരുവനന്തപുരം: (https://ift.tt/2UfpNqj) മദ്യലഹരിയിലുള്ള ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം സഹിക്കാനാവാതെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു. മന്നൂര്‍ക്കോണം മുള്ളുവേങ്ങാമൂട് കൊച്ചുകരിക്കകം മനു ഭവനില്‍ മേഴ്സി (50) മരിച്ചത്. ചികിത്സയ്ക്കിടയില്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ഭര്‍ത്താവ് സുന്ദരേശന്‍ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും മര്‍ദ്ദനം സഹിക്കാനാവാതെ മുറിയില്‍ ഓടിക്കയറി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 5ന് രാവിലെ 11.30 ന് വീട്ടില്‍വച്ച് ദേഹമാസകലം തീപ്പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മേഴ്സി ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മരിച്ചത്. തീ കൊളുത്തിയപ്പോള്‍ ഭര്‍ത്താവ് ഓടിവന്ന് കെടുത്താന്‍ ശ്രമിച്ചുവെന്നും പറയുന്നുണ്ട്. മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ശാരീരിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് സുന്ദരേശനെതിരെ വലിയമല പൊലീസ് കേസെടുത്തു.
പ്രതി ഒളിവിലാണ്. പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ദുബൈയില്‍ ജോലി നോക്കുന്ന മകന്‍ മനു എത്തിയതിനു ശേഷം മൃതദേഹം ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്‌കരിക്കും. വലിയമല സി ഐ ജെ ആര്‍ രഞ്ജിത്കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. മകള്‍: സുനിത. മരുമകന്‍: എസ് സാബു.
Keywords: News, Kerala, Thiruvananthapuram, Liquor, House Wife, Burnt, Death, Police, Case, Accused, Housewife Burnt to Death Selfകഴിഞ്ഞ 5ന് രാവിലെ 11.30 ന് വീട്ടില്‍വച്ച് ദേഹമാസകലം തീപ്പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മേഴ്സി ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മരിച്ചത്. തീ കൊളുത്തിയപ്പോള്‍ ഭര്‍ത്താവ് ഓടിവന്ന് കെടുത്താന്‍ ശ്രമിച്ചുവെന്നും പറയുന്നുണ്ട്. മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ശാരീരിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് സുന്ദരേശനെതിരെ വലിയമല പൊലീസ് കേസെടുത്തു.
പ്രതി ഒളിവിലാണ്. പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ദുബൈയില്‍ ജോലി നോക്കുന്ന മകന്‍ മനു എത്തിയതിനു ശേഷം മൃതദേഹം ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്‌കരിക്കും. വലിയമല സി ഐ ജെ ആര്‍ രഞ്ജിത്കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. മകള്‍: സുനിത. മരുമകന്‍: എസ് സാബു.
Powered by Info News For You

Comments
Post a Comment