നിഷയ്ക്ക് പിന്നാലെ ശരണ്യയുടെ മൃതദേഹവും കണ്ടെത്തി; ഷാരുവിന് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി

വിഴിഞ്ഞം: (www.kvartha.com 15.03.2020) വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായ സുഹൃത്തുക്കളും വിദ്യാര്‍ഥികളുമായ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കോട്ടുകാല്‍ പുന്നവിള റോഡരികത്ത് വീട്ടില്‍ പെരുമ്പഴുതൂര്‍ ഗവ. പോളിടെക്നിക്കിലെ ജീവനക്കാരനായ വിജയന്റെയും ശശികലയുടെയും മകളായ ശരണ്യയുടെ(20) മൃതദേഹമാണ് കണ്ടെടുത്തത്.

ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ അടിമലത്തുറയില്‍നിന്ന് വിഴിഞ്ഞം കോസ്റ്റല്‍ പൊലീസിന്റെ പട്രോളിങ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Body of one more girl swept away by sea found, News, Local-News, Trending, Missing, Girl students, Police, Probe, Dead Body, Hospital, Phone call, Kerala

കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്‍-ഇന്ദു ദമ്പതികളുടെ മകള്‍ നിഷ(20)യുടെ മൃതദേഹം എസ് ഐ ഷാനിബാസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റല്‍ പൊലീസ് സംഘം വെള്ളിയാഴ്ച രാത്രി കണ്ടെത്തിയിരുന്നു. നിഷയുടെ സംസ്‌കാരം കഴിഞ്ഞദിവസം വീട്ടുവളപ്പില്‍ നടത്തി.

Body of one more girl swept away by sea found, News, Local-News, Trending, Missing, Girl students, Police, Probe, Dead Body, Hospital, Phone call, Kerala

മൂന്നു കൂട്ടുകാരികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരോടൊപ്പം അപകടത്തില്‍പ്പെട്ട കോട്ടുകാല്‍ പുന്നക്കുളം എസ് എം വീട്ടില്‍ ഷമ്മിയുടെയും മായയുടെയും മകള്‍ ഷാരുവിനെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ കൂട്ടുകാരികളായ ശരണ്യയും ഷാരുവും നിഷയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. മൂവരും ഒന്നിച്ച് എത്തിയെന്നു കരുതുന്ന ഇരുചക്ര വാഹനം സംഭവ സ്ഥലത്തിനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു.

ഇവരുടെ ചെരുപ്പുകളും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഷാരു കോട്ടുകാല്‍ വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയും മറ്റു രണ്ടു പേര്‍ തമിഴ്‌നാട്ടിലെ മലങ്കര കത്തോലിക്ക കോളജിലെ ബിബിഎ വിദ്യാര്‍ഥിനികളുമാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പം കൂടുതല്‍ പേര്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

കളിയിക്കാവിള മലങ്കര കത്തോലിക്കാ കോളജിലെ രണ്ടാംവര്‍ഷ ബി ബി എ വിദ്യാര്‍ഥിനിയാണ് മരിച്ച ശരണ്യ. സനിലാണ് സഹോദരന്‍. ശരണ്യയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്‌കാരം ഞായറാഴ്ച മൃതദേഹ പരിശോധനയ്ക്കു ശേഷം വീട്ടുവളപ്പില്‍ നടക്കും. വിഴിഞ്ഞം കോസ്റ്റല്‍ സി ഐ വിഅശോക കുമാറിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.

വൈകീട്ട് ആറുമണിയായിട്ടും ഇവരെ കാണാത്തതിനെത്തുടര്‍ന്ന് നിഷയുടെ വീട്ടുകാര്‍ മൊബൈല്‍ഫോണിലേക്കു വിളിച്ചുവെങ്കിലും ഫോണെടുത്തില്ല. ഇതേത്തുടര്‍ന്ന് സന്ധ്യയോടെ നിഷയുടെ ബന്ധു ആനന്ദ് വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി.

അടിമലത്തുറ ഭാഗത്തെ കടലില്‍ പെണ്‍കുട്ടിയുടേതെന്നു തോന്നുന്ന മൃതദേഹം ഒഴുകി നടക്കുന്നുവെന്ന ഫോണ്‍ കോളിനെ തുടര്‍ന്നാണ് കോസ്റ്റല്‍ പൊലീസ് വെള്ളിയാഴ്ച രാത്രി തന്നെ തിരച്ചിലിനു ഇറങ്ങിയതെന്ന് വിഴിഞ്ഞം എസ് ഐ എസ് എസ് സജി പറഞ്ഞു. എന്നാല്‍ പറഞ്ഞ സ്ഥലത്തു നിന്നു വളരെ ദൂരെ മാറിയാണ് മൃതദേഹം കോസ്റ്റല്‍ പൊലീസിനു കണ്ടെടുക്കാനായത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. തുടര്‍ നടപടികള്‍ ശനിയാഴ്ച സ്വീകരിക്കും.

മൂന്നു വര്‍ഷം മുന്‍പാണ് നിഷയുടെ പിതാവ് സുരേന്ദ്രന്‍ മരിക്കുന്നത്. ഇത് കുടുംബത്തിന് വലിയ ആഘാതമായിരുന്നു. അതില്‍ നിന്നും കരകയറി വരുന്നതിനിടെരണ്ടാമത്തെ ആഘാതമായി നിഷയുടെ മരണം.

നേരത്തെ ബാലരാമപുരത്ത് താമസമായിരുന്ന നിഷയുടെ കുടുംബം പിതാവിന്റെ മരണത്തോടെയാണ് ഉച്ചക്കട ഇടിവിഴുന്ന വിള ക്ഷേത്രത്തിനു സമീപത്തേക്കു മാറിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. ലാറ്റെക്സ് ജീവനക്കാരിയാണ് നിഷയുടെ മാതാവ്. സഹോദരി: വര്‍ഷ.

Keywords: Body of one more girl swept away by sea found, News, Local-News, Trending, Missing, Girl students, Police, Probe, Dead Body, Hospital, Phone call, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?