പെരിയ ഇരട്ടക്കൊല കേസില്‍ നിയമസഭയില്‍ ബഹളം: ഷാഫി പറമ്പലിന് നേരെ ഇപി ജയരാജന്റെ തെറിവിളി


കേരളം (www.evisionnews.co): പെരിയ കേസില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെ ബഹളത്തിനിടെ നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്‌പോര്. ബഹളം സ്പീക്കര്‍ നിയന്ത്രിച്ചതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്ന് വിഡി സതീശന്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ മൈക്കില്‍ കൂടി കള്ള റാസ്‌കല്‍, പോക്രിത്തരം തുടങ്ങിയ വാക്കുകള്‍ വ്യവസായ മന്ത്രി ഇപി ജയരാജന്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് വിഡി സതീശന്‍ ഏഴുന്നേറ്റു.

ബഹളത്തിനിടെ ഇപി ജയരാജന്‍ പറഞ്ഞത് അടുത്തു നിന്ന മുഖ്യമന്ത്രിയുടെ മൈക്കില്‍ കൂടി തങ്ങള്‍ കേട്ടതായി സതീശന്‍ ഉന്നയിച്ചു. ഇത് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിതരാക്കി. എന്നാല്‍ അത്തരം വാക്കുകള്‍ സഭാ രേഖകളില്‍ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതോടെ പ്രതിപക്ഷം ബഹളം നിര്‍ത്തിയെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിക്കിടെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?