അതിഥി തൊഴിലാളികള്‍ക്ക് ആത്മവിശ്വാസമേകാന്‍ അവരുടെ ഭാഷയില്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സന്ദേശം തയ്യാറാക്കി ശാസ്ത്രസാഹിത്യ പരിഷത്ത്

കണ്ണൂര്‍: (www.kvartha.com 30.03.2020) അതിഥി തൊഴിലാളികള്‍ക്കായി അവരുടെ ഭാഷയില്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സന്ദേശം തയ്യാറാക്കി. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികള്‍ക്കായി ഹിന്ദിയിലും മറ്റ് ഉത്തരേന്ത്യന്‍ ഭാഷകളിലും ഉണ്ടാക്കിയ സന്ദേശങ്ങള്‍ വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

നിങ്ങള്‍ മറ്റ് സംസ്ഥാനത്തു നിന്ന് ജോലി തേടി കേരളത്തില്‍ വന്ന് താമസിക്കുന്ന തൊഴിലാളിയാണോ? എങ്കില്‍ നിങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ അറിയുക എന്ന് തുടങ്ങുന്ന സന്ദേശമാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയിരിക്കുന്നത്. ഹിന്ദി, തമിഴ്, ആസാമി, ബംഗാളി, ഒഡിയ ഭാഷകളിലായാണ് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

Sasthra Sahithya Parishad prepared a message for guest workers with suggestions in their language to give them confidence, Kannur, News, Trending, Message, Technology, Health, Health & Fitness, Food, Police, Kerala

1.നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തു നിന്ന് വീട്ടുടമസ്ഥന്‍ ഇറക്കിവിടാന്‍ ശ്രമിച്ചാല്‍ അടുത്തുള്ള പഞ്ചായത്ത് / നഗരസഭ / പോലീസ് അധികാരികളെ വിവരമറിയിക്കുക. കൊവിഡ് കാലത്ത് നിങ്ങളെ ആര്‍ക്കും ഇറക്കിവിടാനാകില്ല.

2.നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നതിന് എന്തെങ്കിലും പ്രയാസം ഉണ്ടെങ്കില്‍ നിങ്ങളുടെ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചണില്‍ നിന്ന് 20 രൂപ നിരക്കില്‍ ഭക്ഷണ പൊതി വാങ്ങാവുന്നതാണ്. ഇതിനായി നിങ്ങളുടെ വാര്‍ഡ് മെമ്പറുമായി ബന്ധപ്പെടുക.

3.ഭക്ഷണപ്പൊതി വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് ആ വിവരം വാര്‍ഡ് മെമ്പറെ ബോധ്യപ്പെടുത്തിയാല്‍ സൗജന്യമായി ഭക്ഷണം/ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നതാണ്, എന്നീ നിര്‍ദേശങ്ങളാണ് സന്ദേശത്തിലുള്ളത്.

Keywords: Sasthra Sahithya Parishad prepared a message for guest workers with suggestions in their language to give them confidence, Kannur, News, Trending, Message, Technology, Health, Health & Fitness, Food, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?