കമല്‍നാഥ് സര്‍ക്കാരിന് ഭീഷണിയായി എട്ട് ഭരണകക്ഷി എം എല്‍ എമാര്‍ ഹരിയാനയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍; നേതാക്കളെ റിസോര്‍ട്ടില്‍ എത്തിച്ചത് ബി ജെ പി നേതാക്കളെന്ന് കോണ്‍ഗ്രസ്
ഭോപ്പാല്‍: (www.kvartha.com 04.03.2020) മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന് ഭീഷണിയായി എട്ട് ഭരണകക്ഷി എം എല്‍ എമാര്‍ ഹരിയാനയിലെ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍. അതേസമയം നേതാക്കളെ റിസോര്‍ട്ടില്‍ എത്തിച്ചത് ബി ജെ പി നേതാക്കളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അതുകൊണ്ടുതന്നെ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കം പൊളിച്ച് എംഎല്‍എമാരെ കൂടെനിര്‍ത്താന്‍ പരിശ്രമിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ നാല്, ബി എസ് പിയുടെ രണ്ട്, എസ് പിയുടെ ഒന്ന്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെ എട്ട് എംഎല്‍എമാരെ ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.
ഇവരില്‍ ചിലരെ മധ്യപ്രദേശില്‍ നിന്നുള്ള മന്ത്രിമാരെത്തി തിരികെ കൊണ്ടുപോയെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ ബിഎസ്പിയുടെ എംഎല്‍എ ആയ രമാബായിയെ മാത്രമാണ് കോണ്‍ഗ്രസിന് തിരികെ കൊണ്ടുപോകാന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിരികെ പോകാത്ത മറ്റുള്ളവരെ ബിജെപി കര്‍ണാടകയിലേക്ക് മാറ്റിയെന്നാണ് വിവരങ്ങള്‍. ചൊവ്വാഴ്ച വൈകിട്ടാണ് എട്ട് എംഎല്‍എമാര്‍ മനേസറിലെ ഐടിസി മൗര്യ റിസോര്‍ട്ടില്‍ എത്തിയത്. ഇവരെ ഇവിടെ എത്തിച്ചത് ബിജെപി നേതാക്കളാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പുലര്‍ച്ചെയോടെ ജിത്തു പട്വാരി, ജയ്വര്‍ധന്‍ സിങ് എന്നീ മന്ത്രിമാര്‍ ഇവിടെ എത്തുകയും ആറുപേരെ മടക്കിക്കൊണ്ടുപോവുകയും ചെയ്തുവെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
എന്നാല്‍ അഞ്ചുപേര്‍ മടങ്ങിപ്പോകാന്‍ തയ്യാറായിട്ടുണ്ടെങ്കിലും അവരെ ബിജെപി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇവരെ കര്‍ണാടകയിലേക്ക് മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും മുന്‍മന്ത്രിയും എം എല്‍ എയുമായ നരോത്തം മിശ്രയുടെയും നേതൃത്വത്തില്‍ എം എല്‍ എമാരെ ബി ജെ പി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
പഞ്ചനക്ഷത്ര ഹോട്ടലിലുള്ള എം എല്‍ എമാരില്‍ ഒരാളായ ബിസാഹുലാല്‍ സിംഗാണ് തന്നെ വിളിച്ച് വിവരമറിയിച്ചതെന്ന് മധ്യപ്രദേശ് മന്ത്രി തരുണ്‍ തനോട്ട് പറയുന്നു. 'ഹോട്ടലില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും, പുറത്തേക്ക് പോകാന്‍ അനുമതിയില്ലെന്നുമായിരുന്നു ബിസാഹുലാല്‍ എന്നോട് പറഞ്ഞത്. ഫോണ്‍കോള്‍ കിട്ടിയതിന് പിന്നാലെ രണ്ട് മന്ത്രിമാര്‍ ഹോട്ടലില്‍ എത്തിയെങ്കിലും അകത്തേക്ക് കയറാന്‍ അനുമതി നല്‍കിയില്ല' എന്നും തരുണ്‍ തനോട്ട് പറഞ്ഞു.
മധ്യപ്രദേശിലെ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹങ്ങളാണ് ഈ നാടകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി കമല്‍ നാഥും യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ തുടരുകയാണ്. ഇതിന്റെ തുടര്‍ച്ചയാണോ എംഎല്‍എമാര്‍ മറുകണ്ടം ചാടാനൊരുങ്ങിയതെന്നാണ് കരുതുന്നത്.

25 കോടി മുതല്‍ 30 കോടി വരെ എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ് ആരോപണം ഉന്നയിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഓപ്പറേഷന്‍ താമര അരങ്ങേറുന്നത്.
230 അംഗ നിയമസഭയില്‍ 114 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഭൂരിപക്ഷം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് ബിസ്പിയുടെയും സ്വതന്ത്രരുടെയും പിന്തുണ ആവശ്യമാണ്. അതേസമയം ബിജെപിക്ക് മധ്യപ്രദേശില്‍ 107 എംഎല്‍എമാരാണ് ഉള്ളത്. റിസോര്‍ട്ടിലേക്ക് പോയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജ്യോതിരാദിത് സിന്ധ്യയെ അനുകൂലിക്കുന്നവരാണ്.
രാജ്യസഭാ സീറ്റുകളുമായി ബന്ധപ്പെട്ട് വിലപേശലിനായുള്ള സിന്ധ്യയുടെ നീക്കമായും ഇതിനെ കാണുന്നുണ്ട്. അതേസമയം സര്‍ക്കാര്‍ സുരക്ഷിതമാണെന്നാണ് കമല്‍നാഥിന്റെ പ്രതികരണം.
Keywords: Cong, BJP busy guarding their flock in Madhya Pradesh ahead of RS polls, Bhoppal, News, Threatened, Politics, Madhya pradesh, BJP, Congress, BSP, Ministers, Allegation, National.

Powered by Info News For You

Comments
Post a Comment