ബീജം നിറച്ച സിറിഞ്ചുമായി യുവതിയെ പിന്തുടര്‍ന്ന് ആക്രമിച്ച പ്രതി അറസ്റ്റില്‍; വീട്ടില്‍ നിന്നും കാറില്‍ നിന്നും കണ്ടെടുത്തത് നിരവധി സിറിഞ്ചുകള്‍

വാഷിംഗ്ടണ്‍: (www.kvartha.com 03.02.2020) ബീജം നിറച്ച സിറിഞ്ചുമായി യുവതിയെ പിന്തുടര്‍ന്ന് ആക്രമിച്ച പ്രതി അറസ്റ്റില്‍. അമേരിക്കയില്‍ മേരിലാന്റ് ചര്‍ച്ച്ടണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ബൈറോണ്‍ സ്റ്റെമന്‍ എന്നയാള്‍ സ്ത്രീയെ പിന്തുടര്‍ന്ന് സിറിഞ്ചുകൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടനെ പ്രതി സംഭവസ്ഥലത്ത് രക്ഷപ്പെട്ടു. അതേസമയം സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പൊലീസ് പിടികൂടി. ഇയാളുടെ വീട്ടില്‍നിന്നും കാറില്‍നിന്നും നിരവധി സിറിഞ്ചുകള്‍ പൊലീസ് കണ്ടെടുത്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെയും സ്ത്രീകള്‍ക്ക് നേരെ ഇയാള്‍ സമാനമായ ആക്രമണം നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. അതേസമയം സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.

Washington, News, World, Accused, Arrest, Arrested, Police, Enquiry, Car, House, Crime, attack, Women, Complaint, Report, Man Attacked Woman With Semen Filled Syringe

Keywords: Washington, News, World, Accused, Arrest, Arrested, Police, Enquiry, Car, House, Crime, attack, Women, Complaint, Report, Man Attacked Woman With Semen Filled Syringe


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?