'ദേശ് കി ഗദ്ദാരോം കോ, ഗോലി മാരോ' എന്ന പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഒരു സംഘം; ഡെല്‍ഹിയിലെ തിരക്കേറിയ മെട്രോസ്റ്റേഷനില്‍ നിന്ന് ആറ് പേര്‍ പിടിയില്‍


ന്യൂഡെല്‍ഹി: (https://ift.tt/32IkOC3) ഏറ്റവും തിരക്കേറിയ ഡെല്‍ഹി മെട്രോ സ്റ്റേഷനായ രാജീവ് ചൗകില്‍ ശനിയാഴ്ച പകല്‍നേരത്ത് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഒരു സംഘമാളുകള്‍. 'ദേശദ്രോഹികളെ വെടിവച്ച് കൊല്ലൂ', എന്ന് അര്‍ത്ഥം വരുന്ന 'ദേശ് കി ഗദ്ദാരോം കോ, ഗോലി മാരോ സാ***ന്‍ കോ', എന്ന പ്രകോപനപരമായ മുദ്രാവാക്യമാണ് ഉയര്‍ന്നത്. തലയില്‍ കാവി തലക്കെട്ടും, വെള്ള ടീ ഷര്‍ട്ടും ധരിച്ച ഒരു സംഘമാളുകളാണ് മുദ്രാവാക്യം വിളിച്ചത്.

News, National, India, New Delhi, Metro, Train, Police, Arrested, Provocation, 6 Detained for Raising 'Goli Maro...' Slogan at Rajiv Chowk Metro Station

സംഭവത്തെത്തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച ആറ് പേരെ ഡിഎംആര്‍സി അധികൃതര്‍ പിടികൂടി പൊലീസിന് കൈമാറി. രാജീവ് ചൗക് മെട്രോ സ്റ്റേഷനില്‍ ഇത്തരം മുദ്രാവാക്യങ്ങളുയരുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വ്യാപകമായി പുറത്തുവന്നത്.

എന്നാല്‍ മുദ്രാവാക്യം വിളിച്ചവര്‍ 'യാത്രക്കാര്‍' മാത്രമാണെന്നാണ് മെട്രോ അധികൃതര്‍ പറയുന്നത്. മെട്രോ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും മെട്രോ ഉദ്യോഗസ്ഥരും മുദ്രാവാക്യം വിളിച്ചവരെ അപ്പോള്‍തന്നെ ഡെല്‍ഹി മെട്രോ പൊലീസിന് കൈമാറി. ഒരു മെട്രോ ട്രെയിന്‍ നിര്‍ത്താനായി സ്റ്റേഷനിലേക്ക് അടുക്കുമ്പോഴായിരുന്നു ഈ സംഘം മുന്നിലേക്ക് കയറി മുദ്രാവാക്യം വിളിച്ചത്. മെട്രോയില്‍ നിന്ന് ഇറങ്ങിയ ശേഷവും ഈ സംഘം മുദ്രാവാക്യം വിളി തുടര്‍ന്നു

Keywords: News, National, India, New Delhi, Metro, Train, Police, Arrested, Provocation, 6 Detained for Raising 'Goli Maro...' Slogan at Rajiv Chowk Metro Station


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?