മകള്‍ ഒഴുക്കില്‍പെട്ടു; രക്ഷിക്കാനിറങ്ങിയ മാതാവ് മുങ്ങിമരിച്ചു

കൂത്താട്ടുകുളം: (https://ift.tt/38YmdWF) ഒഴുക്കില്‍പെട്ട മകളെ രക്ഷിക്കാന്‍ കനാലിലിറങ്ങിയ മാതാവ് മുങ്ങിമരിച്ചു. അറുന്നൂറ്റിമംഗലം നിരപ്പില്‍ പരേതനായ സുകുമാരന്‍- ശ്യാമള ദമ്പതികളുടെ മകളും മാറിക അരിശേരിക്കരയില്‍ പരേതനായ മാധവന്റെ ഭാര്യയുമായ സുജ (40) ആണ് മരിച്ചത്. വസ്ത്രങ്ങള്‍ കഴുകാനും കുളിക്കാനുമായി മകള്‍ ശ്രീതുമോളെയും (14) കൂട്ടി സ്‌കൂട്ടറില്‍ എം വി ഐ പി കനാലില്‍ പണ്ടപ്പിള്ളി അങ്കണവാടിക്ക് സമീപമുള്ള കടവിലെത്തിയതായിരുന്നു.

തുണി കഴുകിക്കൊണ്ടിരിക്കുന്നതിനിടെ ശ്രീതു അപകടത്തില്‍പെട്ടത്. ഉടന്‍ കനാലിലേക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അടിയൊഴുക്കില്‍പെടുകയായിരുന്നു. രക്ഷപ്പെട്ടു കരയ്ക്കു കയറിയ ശ്രീതുമോളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് സുജയെ കണ്ടെത്തിയത്. മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

പാലക്കുഴ പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് അംഗമാ് സുജ. ചെത്തുതൊഴിലാളിയായിരുന്ന ഭര്‍ത്താവ് മാധവന്‍ ഏഴു വര്‍ഷം മുമ്പാണ് മരിച്ചത്. ശ്രീതുമോള്‍ കൂത്താട്ടുകുളം ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ആറാം ക്ലാസില്‍ പഠിക്കുന്ന ശ്രീരാഗ് മകനാണ്.


Keywords: Kerala, news, Top-Headlines, Death, Drown, Mother died while attempting to save child's life
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?