ഇനി മൈക്രോസോഫ്റ്റില്‍ ബില്‍ഗേറ്റ്‌സ് ഇല്ല: മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങി

വാഷിങ്ങ്ടൺ: (www.kvartha.com 14.03.2020) മൈക്രോസോഫ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ബില്‍ഗേറ്റ്‌സ് പടിയിറങ്ങി. മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളും സാങ്കേതിക ഉപദേഷ്ടാവുമായ ബില്‍ഗേറ്റ്‌സ് വെള്ളിയാഴ്ച വൈകിട്ടാണ് തീരുമാനം പ്രഖ്യാപിച്ചത്.

ലോകത്തെ ഏറ്റവും വലിയ പേഴ്സണല്‍ കമ്പ്യുട്ടർ സോഫ്റ്റ് വെയർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളും സാങ്കേതിക ഉപദേശകനുമായ ബില്‍ ഗേറ്റ്സ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന്പടിയിറങ്ങിയതായി മൈക്രോസോഫ്റ്റ് അറിയിച്ചു. അതേസമയം സിഇഒ സത്യ നാഡെല്ലയുടെയും മറ്റ് എക്സിക്യൂട്ടീവുകളുടെയും സാങ്കേതിക ഉപദേഷ്ടാവായി അദ്ദേഹം തുടരും.


Bill gtes leves microsoft director board

കാലാവസ്ഥ വ്യതിയാനം, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങുന്നത് എന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു. മൈക്രോസോഫ്റ്റ് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്നും നിലവിലെ നേതൃത്വവുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മൈക്രോസോഫ്റ്റ് സിഇഒ സത്യ നഥല്ലയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും ടെക്‌നോളജി അഡൈ്വസറായി തുടരുമെന്നും ബില്‍ഗേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. 65കാരനായ ബില്‍ഗേറ്റ്‌സ് 1975 ഏപ്രില്‍ നാലിനാണ് തന്റെ ബാല്യകാല സുഹൃത്ത് പോള്‍ അലനുമായി ചേര്‍ന്ന് മൈക്രോസോഫ്റ്റിനു രൂപം നല്‍കിയത്.കമ്പനിയുടെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയുമാണ് നിരവധി പുസ്തകങ്ങളുടെ രചയിതാവുകൂടിയായ ബില്‍ ഗേറ്റ്സ്.

Summary, Microsoft Co-founder Bill Gates Leaves Director Board


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?