ഹൃദയ ചികിത്സാര രംഗത്ത് അപൂർവ നേട്ടവുമായി കണ്ണൂർ മെഡിക്കൽ കോളജ്; കാർഡിയോളജി വിഭാഗത്തിൽ അത്യാധുനിക ട്രാൻസ് കത്തീറ്റർ അയോട്ടിക് വാൽവ് റീപ്ലെയ്സ്മെന്റ് ചികിത്സ വിജയകരം
കണ്ണൂർ: (www.kvartha.com 07.03.2020) ഹൃദയ ചികിത്സാര രംഗത്ത് അപൂർവ നേട്ടവുമായി കണ്ണൂർ മെഡിക്കൽ കോളജ്. രാജ്യത്തെ ഹൃദയ വിദഗ്ദ്ധരുടെ സമ്മേളനത്തിൽ പരിയാരത്തെ ശസ്ത്രക്രിയ ചർച്ചയായി മാറി. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ അത്യാധുനിക ട്രാൻസ് കത്തീറ്റർ അയോട്ടിക് വാൽവ് റീപ്ലെയ്സ്മെന്റ് (ടിഎവിആർ) ചികിത്സ വിജയകരമായി നടത്തിയതായി പ്രിൻസിപ്പൽ ഡോ. എൻ റോയ് അറിയിച്ചു.
ശസ്ത്രക്രിയ കൂടാതെയുള്ള നൂതന അയോർട്ടിക് വാൽവ് മാറ്റിവയ്ക്കൽ ചികിത്സയാണ് നടത്തിയത്. ഈ ശസ്ത്രക്രിയ ഉത്തരേന്ത്യയിൽ നടന്ന 50 ഓളം വിദേശ പ്രതിനിധികൾ പങ്കെടുത്ത കാർഡിയോളജി കോൺഫറൻസിൽ തത്സമയം പഠനവിഷയമാക്കുകയും ചെയ്തു.
കാർഡിയോളജി രംഗത്തെ നൂതന ചികിത്സ മികച്ചരീതിയിൽ നടത്തുന്ന അക്കാദമിക് സെന്ററുകളെയാണ് ലൈവ് ടെലകാസ്റ്റ് നടത്തുന്നതിനായി തെരഞ്ഞെടുക്കുന്നത്. ഇതാദ്യമായാണു കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളജ് ആശൂപത്രിയിൽ നിന്ന് അത്യാധുനിക ട്രാൻസ് കത്തീറ്റർ അയോട്ടിക് വാൽവ് റീപ്ലെയ്സ്മെന്റ് (ടിഎവിആർ) ചികിത്സ തത്സമയം സംപ്രേഷണം ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെടുന്നത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. എസ്എം അഷ്റഫിന്റെ നേതൃത്വത്തിൽ 67 വയസുകാരനായ കണ്ണൂർ സ്വദേശിക്കാണു വിജയകരമായി ചികിത്സ നടത്തിയത്. നെഞ്ച് തുറന്നുള്ള വാൽവ് മാറ്റിവയ്ക്കൽ ചികിത്സ നടത്തിയാൽ ദിവസങ്ങളോളം ആശുപത്രിയിൽ തങ്ങേണ്ടി വരുന്നുമെന്നു മാത്രമല്ല മാസംതോറും രക്തം കട്ടപിടിക്കാതിരിക്കാനുള്ള പരിശോധനകളും ചുരുങ്ങിയത് മൂന്നു മാസത്തോളം വിശ്രമവും അനിവാര്യമായിരുന്നു.
എന്നാൽ നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയയില്ലാതെയുള്ള ടാവർ ചികിത്സ കഴിഞ്ഞ് ഒരാഴ്ച മാത്രമേ വിശ്രമം ആവശ്യമുള്ളൂവെന്നത് ഈ ചികിത്സയുടെ മറ്റൊരു പ്രത്യേകതയാണ്. ഓപ്പൺ സർജറി പ്രകാരമുള്ള പാടുകളും ശരീരത്തിൽ അവശേഷിക്കുകയില്ല. ശരീരത്തിലെ മറ്റ് അവയവങ്ങളിൽ അസുഖമുള്ളവർക്ക് നെഞ്ച് തുറന്നുള്ള വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കൂടുതൽ സങ്കീർണമായിരുന്നു.
അത്തരം രോഗികൾക്ക് അയോട്ടിക് വാൽവിലെ ചുരുക്കത്തെ ടാവർ കത്തീറ്റർ ചികിത്സയിലൂടെ വാൽവ് മാറ്റിവയ്ക്കാൻ ജനറൽ അനസ്തേഷ്യ ഇല്ലാതെതന്നെ സാധിക്കുന്നുവെന്നതും ട്രാൻസ് കത്തീറ്റർ അയോട്ടിക് വാൽവ് റീപ്ലെയ്സ്മെന്റ് ചികിത്സയുടെ പ്രത്യേകതയാണെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Keywords: Rare achievements in cardiovascular health in Kannur medical college, Kannur, News, Health, Health & Fitness, Medical College, Trending, Study, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment