മുംബൈയില്‍ കുഴഞ്ഞുവീണ കാസര്‍കോട് സ്വദേശി ചികിത്സ കിട്ടാതെ മരണപ്പെട്ടു; അബോധാവസ്ഥയിലായ യുവാവുമായി സുഹൃത്തും ബന്ധുവും ഓട്ടോറിക്ഷയില്‍ അലഞ്ഞത് മൂന്നര മണിക്കൂര്‍, കൊറോണ ഭീതിയാണ് ചികിത്സ നിഷേധിക്കാന്‍ കാരണമെന്ന് ആരോപണം

മുംബൈ: (https://ift.tt/38QMZ33) മുംബൈയില്‍ കുഴഞ്ഞുവീണ കാസര്‍കോട് സ്വദേശി ചികിത്സ കിട്ടാതെ മരണപ്പെട്ടു. അബോധാവസ്ഥയിലായ യുവാവുമായി സുഹൃത്തും ബന്ധുവും ഓട്ടോറിക്ഷയില്‍ അലഞ്ഞത് മൂന്നര മണിക്കൂറാണ്. കൊറോണ ഭീതിയാണ് ചികിത്സ നിഷേധിക്കാന്‍ കാരണമെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കാസര്‍കോട് കുമ്പള കോയിപ്പടി കൃഷ്ണ നഗര്‍ സായി നിവാസില്‍ ശ്രീധര കൊറകയുടെ മകന്‍ സുജിത് കുമാര്‍ (35) ആണ് മരിച്ചത്.

നയ്ഗാവ് ഈസ്റ്റില്‍ കെട്ടിട നിര്‍മാണ ഉപകരാര്‍ ജോലി ചെയ്തുവരികയായിരുന്നു സുജിത്. രാവിലെ സുഹൃത്തിനും ഭാര്യാ സഹോദരന്‍ സുനില്‍കുമാറിനൊപ്പം ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് സുജിത്ത് കുഴഞ്ഞുവീണത്. ഉടന്‍ സമീപത്തെ ഡോക്ടറെ കാണിച്ചപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. ഓട്ടോയില്‍ ആശുപത്രിക്കു മുന്നില്‍ എത്തിച്ചെങ്കിലും പ്രവേശനം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് കാമണ്‍ഗാവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെയും ചികിത്സ ലഭിച്ചില്ലെന്ന് യുവാക്കള്‍ പറഞ്ഞു. നയ്ഗാവ് ഈസ്റ്റ് സമാജം പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാമണ്‍ഗാവില്‍ ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും മലയാളിയുമായ മുഹമ്മദ് അഷറഫ് എത്തിയപ്പോള്‍ ഓട്ടോയില്‍ രണ്ട് യുവാക്കളുടെ മടിയില്‍ തണുത്ത് മരവിച്ച നിലയിലായിരുന്നു മൃതദേഹം.

തുടര്‍ന്ന് അഷ്‌റഫാണ് പോലീസിനെ അറിയിച്ച് അനന്തരനടപടികള്‍ക്ക് സഹായിച്ചത്. മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം പിന്നീട് പോസ്റ്റ് മോര്‍ട്ടം നടത്തി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. സുമിത്രയാണ് ഭാര്യ.



Keywords: Kasaragod, Kerala, news, Top-Headlines, Trending, Mumbai, Death, Kasaragod native died in Mumbai
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?