പട്ടാപ്പകല്‍ വീടിനുള്ളില്‍ക്കയറി ഉറങ്ങിക്കിടന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍; പൊലീസിന്റെ കണ്ണുവെട്ടിക്കാന്‍ തൊണ്ടി മുതല്‍ വീടിന് സമീപം കുഴിച്ചിട്ടു; നിര്‍മാണ തൊഴിലാളിയായ മോഷ്ടാവിനെ കുടുക്കിയത് ഫേസ് ബുക്കിലൂടെ പങ്കുവെച്ച സിസിടിവി ദൃശ്യങ്ങള്‍
അമ്പലപ്പുഴ: (www.kvartha.com 04.03.2020) പട്ടാപ്പകല്‍ വീടിനുള്ളില്‍ക്കയറി ഉറങ്ങിക്കിടന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പുന്നപ്ര മഹാത്മാ കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന നിര്‍മാണ തൊഴിലാളിയായ സാബു(53)വാണ് പിടിയിലായത്.
പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് കളര്‍കോട് മാനാവെളിയില്‍ രാജമ്മ(77)യുടെ രണ്ടുപവന്റെ മാലയാണ് ഇയാള്‍ തട്ടിപ്പറിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് നടന്ന സംഭവത്തില്‍ കഴിഞ്ഞദിവസമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പുന്നപ്ര പൊലീസ് സ്റ്റേഷന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പ്രചരിച്ച സി സി ടി വി ദൃശ്യമാണ് അഞ്ചുദിവസത്തിനുള്ളില്‍ തന്നെ പ്രതിയെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്. ഫെബ്രുവരി 26ന് ഉച്ചയ്ക്ക് മൂന്നു മണിക്കും മൂന്നരയ്ക്കുമിടെയ്ക്കാണ് കവര്‍ച്ച നടന്നത്.
നിര്‍മാണത്തൊഴിലാളിയായ സാബു നേരത്തെ രാജമ്മയുടെ വീട്ടില്‍ പണിക്കുവന്നിട്ടുണ്ട്. മോഷണ ദിവസം സൈക്കിളിലെത്തിയ ഇയാള്‍ വീടിനുള്ളില്‍ക്കയറി ഉറങ്ങിക്കിടന്ന രാജമ്മയുടെ മുഖം പൊത്തിയിട്ട് മാലപൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഒച്ചവെച്ച് ബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കവര്‍ച്ചകഴിഞ്ഞ് തൊണ്ടി മുതല്‍ മോഷണം നടത്തിയ വീടിന്റെ വേലിക്കുസമീപം കുഴിച്ചിട്ട് അടയാളമായി മുകളില്‍ പാത്രവും വെച്ചു. അതിനുശേഷം സൈക്കിളില്‍ വീടിനുമുന്നിലെ ഇടവഴിയിലൂടെ പോയ ഇയാള്‍ കളര്‍കോട് താനാകുളത്തിലെത്തി മുഖംകഴുകിയശേഷം ദേശീയപാതവഴിയാണ് താമസിക്കുന്ന വീട് ലക്ഷ്യമാക്കി പോയത്.
വേലിക്കുസമീപം കുഴിച്ചിട്ട തൊണ്ടിമുതല്‍ പൊലീസ് കണ്ടെടുത്തു. മോഷണം നടന്ന വീടിന്റെ പരിസരത്തെ സി സി ടി വി ക്യാമറകളില്‍ ഇയാള്‍ സൈക്കിളില്‍ പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് പൊലീസ് ഔദ്യോഗിക ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ കണ്ട ചിലര്‍ പൊലീസിന് പ്രതിയെക്കുറിച്ച് സൂചന നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
എസ് ഐ കെ രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ എ എസ് ഐ പി വി ഷിബു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മാത്യു ജോസഫ്, സുഭാഷ്, ജി അജീഷ്, ബൈജു എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച രാവിലെ പ്രതിയെ പൊലീസ് മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതിയെ രാജമ്മ തിരിച്ചറിഞ്ഞു. കവര്‍ച്ചനടന്ന സാഹചര്യത്തില്‍ കളര്‍കോട് ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷന്‍ പ്രദേശത്ത് സി സി ടി വി ക്യാമറ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് പി വി ഉണ്ണികൃഷ്ണന്‍നായര്‍ അറിയിച്ചു.
Keywords: Man arrested in gold theft case, Ambalapuzha, News, Arrested, Facebook, Threatened, Police, CCTV, Probe, Kerala.

Powered by Info News For You

Comments
Post a Comment