മലയോര ഹൈവേയുടെ ശില്‍പി ജോസഫ് കനകമൊട്ട അന്തരിച്ചു

രാജപുരം: (https://ift.tt/39gJFPW) മലയോര ഹൈവേയുടെ ശില്‍പി ജോസഫ് കനകമൊട്ട (91) അന്തരിച്ചു. മലയോര ഹൈവേക്കു വേണ്ടി കറുത്തബാഗ് കക്ഷത്തില്‍ വെച്ച് സര്‍ക്കാര്‍ ഓഫീസുകളിലും മാധ്യമങ്ങളുടെ ഓഫീസുകളിലും കയറി ഇറങ്ങി കനകമൊട്ട നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും മറക്കാനാകാത്ത ഓര്‍മ്മകളാണ്. മലയോരത്തിന്റെ വലിയവേദന വിളിച്ചുപറഞ്ഞ ജോസഫ് കനകമൊട്ടയെ കഴിഞ്ഞ വര്‍ഷമാണ് നവതി യിലെത്തിയപ്പോള്‍ മലയോര ജനന ആദരിച്ചത്.

നാളിതുവരെയായി അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ കെട്ടടങ്ങാത്ത ആവേശം ഇന്നുമുണ്ട് മലയോരത്തിന്റെ മണ്ണിലും മനസ്സിലും. ഓര്‍മകള്‍ പെയ്തിറങ്ങുന്ന തീക്കനലുകള്‍ കോരിയിട്ടാണ് ജോസഫ് കനകമൊട്ട യാത്രയായത്. കുടിയേറ്റ കര്‍ഷകനായ മാലക്കല്ല് കനകമൊട്ടയിലെ വീട്ടില്‍ കുടുംബക്കാരും നാട്ടുകാരും ഒത്തുചേര്‍ന്നാണ് നവതിയാഘോഷം സംഘടിപ്പിച്ചത്.

ഭാര്യ: ഏലിയാമ്മ. മക്കള്‍: വത്സമ്മ ലൂയിസ്, ജോളി ജോസഫ്, ജെസി തോമസ്, സന്തോഷ് ജോസഫ്, സത്യന്‍ ജോസഫ്, പ്രകാശ് ജോസഫ്.  കനകമൊട്ടയുടെ പോരാട്ടജീവിതത്തെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ജോസഫ് തയ്യാറാക്കിയ കനകമൊട്ടയെ കുറിച്ചുള്ള ഡോക്യുമെന്ററി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നവതിദിനത്തില്‍ പ്രകാശനം ചെയ്തിരുന്നു.

ഒറ്റയാള്‍പ്പട്ടാളമായി പൊരുതിയ കഥ കനകമൊട്ടയുടെ പേര് തൊടാതെ മലയോരഹൈവേയെക്കുറിച്ച് പറഞ്ഞുതുടങ്ങാനാകില്ല. മലയോരഹൈവേ പദ്ധതിയെ സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നില്‍ കനകമൊട്ടയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയഗാഥയാണ്. മലയോര മണ്ണിലൂടെ ഹൈവേ വരുമെന്നും വാഹനങ്ങള്‍ ചീറിപ്പായുന്ന ഒരു ദിവസം ഉണ്ടാകുമെന്നും ജോസഫ് കനകമൊട്ട പറഞ്ഞിരുന്നുവെങ്കിലും അത് യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ അദേഹത്തിന് കഴിയാതെയാണ് യാത്രയായിരിക്കുന്നത്.

1960-ലാണ് കനകമൊട്ടമലയോര ഹൈവേ എന്ന ആശയം പൊതുസമൂഹത്തിനും സര്‍ക്കാരിനും മുമ്പിലേക്ക് കൊണ്ടുവന്നത്. ചിലര്‍ അന്ന് ഈ ആശയത്തെ ചിരിച്ചുതള്ളി. മറ്റുചിലര്‍ കളിയാക്കി. അതൊന്നും കനകമൊട്ടയെ തെല്ലും ബാധിച്ചില്ല. നിരന്തരപോരാട്ടം. ഒടുവില്‍ വിജയം കാണുകയായിരുന്നു. 1997-ല്‍ സര്‍ക്കാര്‍ മലയോരഹൈവേ പദ്ധതി അംഗീകരിച്ചു. 2005-ല്‍ തുക വകയിരുത്തി. പിന്നീട് പണി തുടങ്ങി.



Keywords: Kasaragod, Kerala, news, Rajapuram, Top-Headlines, Death, Obituary, Hill highway sculptor Joseph Kanakamotta passes away
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?