ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ അന്തരിച്ചു

ചെന്നൈ: (https://ift.tt/2Tx7HAN) ഡിഎംകെ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍ മന്ത്രിയുമായ കെ അന്‍പഴകന്‍ അന്തരിച്ചു. 97 വയസായിരുന്നു. ശനിയാഴ്ച്ച അര്‍ധരാത്രി ഒരു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസ്സത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് അന്‍പഴകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

News, National, India, chennai, Tamilnadu, DMK, Dies, Karunanidhi, Politics, Teacher, DMK general secretary K Anpazhakan passes away

ഡിഎംകെയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു അന്‍പഴകന്‍. 1977 മുതല്‍ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അന്‍പഴകന്‍ തമിഴ്‌നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അന്തരിച്ച ഡിഎംകെ മുന്‍ അധ്യക്ഷന്‍ കരുണാനിധിയുടെ അടുത്ത സുഹൃത്തായിരുന്നു പേരാസിരിയര്‍ (പ്രൊഫസര്‍) എന്നറിയപ്പെടുന്ന അന്‍പഴകന്‍. ചെന്നൈ പച്ചയപ്പാസ് കോളേജിലെ തമിഴ് അധ്യാപകനായിരുന്നു.

അന്‍പഴകന്റെ വിയോഗത്തെത്തുടര്‍ന്ന് ഡിഎംകെ ഓഫീസുകളില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യപിച്ചിട്ടുണ്ട്.

Keywords: News, National, India, chennai, Tamilnadu, DMK, Dies, Karunanidhi, Politics, Teacher, DMK general secretary K Anpazhakan passes away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?