സ്വത്ത് തര്‍ക്കം: മദ്യം നല്‍കി മയക്കിയ ശേഷം സഹോദരനെ കൊലപ്പെടുത്തി; പ്രതി പിടിയില്‍

നെടുങ്കണ്ടം (ഇടുക്കി) : (www.kvartha.com 26.03.2020) സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന് മദ്യം നല്‍കി ബോധരഹിതനാക്കിയ ശേഷം കൊലപ്പെടുത്തിയയാള്‍ അറസ്റ്റിലായി. പുറ്റടി അച്ചന്‍കാനം ചിറയില്‍ മാലില്‍ ഐപ്പി(68)നെ കൊലപ്പെടുത്തിയ കേസിലാണ് സഹോദരന്‍ പാലക്കാട് ചിറയില്‍ മാലില്‍ സി വി തോമസ് (മത്തന്‍-67) അറസ്റ്റിലായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മകനുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് സഹോദരന്‍ ഐപ്പിനേയും മാതാവിനേയും കാണാന്‍ പുറ്റടിയിലെ ഐപ്പിന്റെ വീട്ടില്‍ മാര്‍ച്ച് 19 ന് തോമസ് എത്തി. മകനുമായുള്ള കലഹത്തെ തുടര്‍ന്ന് മാതാവിനോട് സ്വത്തിന്റെ വീതം ചോദിച്ച് വാങ്ങി പുറ്റടിയില്‍ താമസിക്കാനായിരുന്നു തോമസിന്റെ പദ്ധതി. തോമസിന് വീതം നല്‍കുകയില്ലെന്നും ഇവരോടൊത്ത് വീട്ടില്‍ താമസിക്കണമെന്നും മാതാവും സഹോദരനും പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

 Youth arrested for murder case, Idukki, News, Local-News, Brother, Killed, Crime, Criminal Case, Police, Arrested, Family, Kerala.

തോമസ് മാതാവിന് നല്‍കിയ ആയിരം രൂപ സഹോദരന്‍ ഐപ്പ് വാങ്ങി മദ്യം വാങ്ങിയത് തോമസിന് ഇഷ്ടപ്പെട്ടില്ല. ഇതേ ചൊല്ലിയുള്ള തര്‍ക്കവും കൊലപാതകത്തിനു കാരണമായി. ഇരുവരും കുറച്ച് മദ്യം കഴിച്ച് കിടന്നു. ശനിയാഴ്ച വെളുപ്പിനെ മൂന്നരയോടെ ഉറക്കം ഉണര്‍ന്ന തോമസ് സഹോദരന്‍ ജീവിച്ചിരുന്നാല്‍ സ്വത്ത് ലഭിക്കില്ലെന്നും ഇവരോടൊത്ത് താമസിച്ചാല്‍ ഇരുവരുടെയും സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടതായി വരുമെന്നുമുള്ള ചിന്ത ഐപ്പിനെ കൊലുപ്പെടുത്താന്‍ പ്രേരിപ്പിച്ചു.

തുടര്‍ന്ന് സഹോദരനെ വിളിച്ച് ഉണര്‍ത്തിയ ശേഷം തലേന്ന് ബാക്കി വന്ന മദ്യം ഒന്നിച്ചിരുന്ന് കഴിച്ചു. കൂടുതല്‍ മദ്യം കഴിച്ചതോടെ ഐപ്പ് വലിയ മയക്കത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഐപ്പിനെ കഴുത്ത് ഞെരിച്ച് തോമസ് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം പുലര്‍ച്ചെ തോമസ് ചെല്ലാര്‍ കോവിലിലുള്ള മറ്റൊരു സഹോദരന്റെ വീട്ടിലെത്തി.

സ്ഥിരം മദ്യപാനിയാണ് കൊല്ലപ്പെട്ട ഐപ്പ്. നേരം വൈകിയിട്ടും ഉണരാത്തത് മദ്യലഹരിയിലായത് കൊണ്ടാകാമെന്ന് കരുതിയ മാതാവ് പിറ്റേന്നാണ് മകന്‍ മരിച്ച് കിടക്കുന്നത് അറിയുന്നത്. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണ് ഐപ്പിന്റെ മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പി കെ മധു, കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ്മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് തോമസിനെ പിടികൂടുന്നത്.

കമ്പംമെട്ട് സി ഐ, ജി സുനില്‍കുമാര്‍, വണ്ടിപെരിയാര്‍ സി ഐ: സുനില്‍കുമാര്‍, കട്ടപ്പന സി ഐ: സോണി, വണ്ടന്‍മേട് എസ് ഐ : നൗഷാദ്, എസ് ഐ: സജിമോന്‍ ജോസഫ്, എ എസ് ഐമാരായ തങ്കച്ചന്‍ മാളിയേക്കല്‍, ബെയ്സില്‍ എസ് സി പി ഒ സുബൈര്‍, ഫോറന്‍സിക് വിദഗ്ദന്‍ ലിജിത്ത് തുടങ്ങിയവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

Keywords: Youth arrested for murder case, Idukki, News, Local-News, Brother, Killed, Crime, Criminal Case, Police, Arrested, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?