വ്യാപാര സ്ഥാപങ്ങളുടെ മുന്നില്‍ സാനിറ്ററൈസര്‍ നിര്‍ബന്ധം: നിലവില്‍ അടച്ചിടേണ്ട സാഹചര്യമില്ല
കാസര്‍കോട് (www.evisionnews.co): അമ്പതിലധികം ആളുകള്‍ കൂടുന്ന വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ സാനിറ്ററൈസര്‍ നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ട സാഹചര്യം നിലവിലില്ല. ദുബൈയില്‍ നിന്നും വന്നിട്ടുള്ളവര്‍ 9946000439, 9946000293 എന്ന നമ്പറില്‍ ബന്ധപ്പെടണം.
ജില്ലയിലെ മുഴുവന്‍ പൊതുസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, കമ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയവയില്‍ ഒരുമിച്ചുകൂടാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി. ഈ നിയന്ത്രണം ലംഘിച്ച് നിശ്ചിത ആളുകളില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചുകൂടുന്ന പക്ഷം യുക്തമായി തോന്നുന്ന വിധത്തില്‍ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment