എല്ലാവരെയും സംരക്ഷിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ഉറപ്പ്, ആശങ്കപ്പെടേണ്ട; അതിഥി തൊഴിലാളികളോട് ബംഗാള്‍ എംപി
ന്യൂഡെല്‍ഹി: (www.kvartha.com 30.03.2020) കേരളത്തില്‍ എല്ലാവരും സുരക്ഷിതായിരിക്കുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അതിഥി തൊഴിലാളികളോട് പശ്ചിമ ബംഗാള്‍ എംപി മെഹുവ മോയ്ത്രി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ബംഗാളിയില്‍ റെക്കോഡ് ചെയ്ത സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. എല്ലാവരെയും സംരക്ഷിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ഉറപ്പെന്നും ഈ സമയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ചിലര്‍ ശ്രമിക്കുമെന്നും അതില്‍ വീഴരുതെന്നും എംപി മെഹുവ പറയുന്നു.
'പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ. വളരെ പ്രയാസമേറിയ ഒരു സമയത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതിനൊന്നും നമ്മള്‍ കാരണക്കാരല്ല. ഈ കാലവും അതിജീവിച്ചേ മതിയാകൂ. എല്ലാവരും ആശങ്കയിലാണ് എന്നാല്‍ വീട്ടിലേക്ക് തിരിച്ചുപോകുക എന്നത് അസാധ്യമാണ്. എല്ലാവരെയും സംരക്ഷിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ഉറപ്പ്. എല്ലാവരും താമസവും ഭക്ഷണവും ഉറപ്പാക്കും. ദയവായി ഈ സമയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ചിലര്‍ ശ്രമിക്കും അതില്‍ വീഴരുത്. നമ്മള്‍ ഇതും മറികടക്കും' എന്നാണ് ശബ്ദ സന്ദേശത്തിലൂടെ എംപി മെഹുവ വ്യക്തമാക്കിയത്.
Keywords: News, New Delhi, National, MP, Chief Minister, Pinarayi vijayan, Migrant workers, Bengal MP, Bengal MP’s appeal to migrant workers

Powered by Info News For You

Comments
Post a Comment