മദ്യാസക്തിയുള്ളവരെ പര ലോകത്തേക്ക് അയക്കാൻ എക്സൈസ് പിടിച്ചെടുത്ത വ്യാജമദ്യം

കണ്ണൂർ: (www.kvartha.com 29.03.2020) മദ്യാസക്തിയുള്ളവർ ജീവനൊടുക്കാതിരിക്കാൻ സർക്കാർ ഡോക്ടറുടെ കുറിപ്പോടെ മദ്യം നൽകുന്നതിൽ കുഴഞ്ഞുമറിഞ്ഞ സാങ്കേതിക പ്രശ്നങ്ങളുള്ളതായി വിദഗ്ദ്ധർ. ബെവ് കോ സ്‌റ്റോക്ക് ചെയ്ത മദ്യമോ, എക്സൈസ് പിടിച്ചെടുത്ത മദ്യമോ ആണ് ഇത്തരക്കാർക്ക് നൽകുക .

എന്നാൽ വിവിധ കാലങ്ങളിലായി എക്സൈസ് പിടിച്ചെടുത്തതിൽ ഏറെയും വ്യാജമദ്യമാണെന്നാണ് വകുപ്പിൽ നിന്നു തന്നെ ലഭിക്കുന്ന വിവരങ്ങൾ. ഇതു ഏറെക്കാലം നൽകുകയാണെങ്കിൽ കൈവിറയലുള്ളയാൾ പരലോകത്ത് എത്താനാണ് സാധ്യത. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ച്ച​തോ​ടെ മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ദ്യം ന​ൽ​കാ​ൻ എ​ക്സൈ​സി​ന് നി​ർ​ദേ​ശം ന​ൽ​കുമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അറിയിച്ചിരുന്നു.

Excise seized drug is fake, Kannur, News, Liquor, Police, Raid, Seized, Doctor, Suicide, Chief Minister, Pinarayi vijayan, Kerala

മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തോ​ടെ നി​ര​വ​ധി പേ​ർ ജീ​വ​നൊ​ടു​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ന​ട​പ​ടി. മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​ല​ർ​ക്ക് മ​ദ്യം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട്.

ഇ​ത്ത​ര​ക്കാ​ർ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ശ്ചി​ത അ​ള​വി​ൽ മ​ദ്യം ന​ൽ​കാ​ൻ എ​ക്സൈ​സ് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കും. എ​ന്നാ​ൽ ഇ​തി​ന്‍റെ പ്രാ​യോ​ഗി​ക​വ​ശം ഒ​ന്നു​കൂ​ടെ പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തിട്ടുണ്ട്.

Keywords: Excise seized drug is fake, Kannur, News, Liquor, Police, Raid, Seized, Doctor, Suicide, Chief Minister, Pinarayi vijayan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?