കൊവിഡ് ബാധിച്ചെന്ന് ഭയം; കര്‍ണാടകയില്‍ ഒരാള്‍ ജീവനൊടുക്കി, കുടുംബാംഗങ്ങള്‍ ഉറപ്പായും പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആത്മഹത്യാ കുറിപ്പ്

ഉഡുപ്പി: (www.kvartha.com 26.03.2020) കൊവിഡ് ബാധിച്ചെന്ന ഭയത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ 56കാരന്‍ ആത്മഹത്യ ചെയ്തു. വീടിന് സമീപത്തെ മരത്തിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. തനിക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ ഉറപ്പായും പരിശോധനയ്ക്ക് വിധേയരാകണമെന്നും ഇയാള്‍ എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.

എന്നാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ആളുകളുടെ ലിസ്റ്റില്‍ ഇയാള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇയാളില്‍ നിന്ന് രോഗ നിര്‍ണയ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലവും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിന്റെ റിപ്പോര്‍ട്ടും വരാന്‍ കാത്തിരിക്കുകയാണ് പൊലീസ്. വിവാഹിതനും രണ്ട് കുട്ടികളും പിതാവുമാണ് മരിച്ചത്.

Udupi, News, National, COVID19, Suicide, Police, House, Coronavirus, Family, Karnataka, Udupi man feared he had coronavirus, kills himself, advises family to get tested in suicide note

Keywords: Udupi, News, National, COVID19, Suicide, Police, House, Coronavirus, Family, Karnataka, Udupi man feared he had coronavirus, kills himself, advises family to get tested in suicide note


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?