കണ്ണൂരില്‍ ഗള്‍ഫില്‍ നിന്നെത്തിയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു: ഒപ്പം യാത്ര ചെയ്തവരെ തിരയുന്നു
കണ്ണൂര്‍ (www.evisionnews.co): ഗള്‍ഫില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്ണൂര്‍ പെരിങ്ങോം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് അഞ്ചിന് എസ്.ജി 54 സ്പൈസ്ജെറ്റ് വിമാനത്തില്‍ ദുബൈയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലാണ് ഇയാള്‍ എത്തിയത്. ഈ വിമാനത്തിലെ മറ്റു യാത്രക്കാരെ തിരയുകയാണെന്ന് മലപ്പുറം കലക്ടര്‍ അറിയിച്ചു. രോഗലക്ഷണമുള്ളവര്‍ അടിയന്തരമായി ജില്ലയിലെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണ്‍: 0483 2737858, 2737857. കോഴിക്കോട് ജില്ലാ കലക്ടറും ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.
റാന്നിയില്‍ നിന്നെത്തിയ കുടുംബത്തിനൊപ്പമായിരുന്നു ഇയാളും എത്തിയത്. കണ്ണൂര്‍ സ്വദേശി കഴിയുന്നത് പരിയാരം മെഡിക്കല്‍ കോളജിലും തൃശൂര്‍ സ്വദേശി മെഡിക്കല്‍ കോളജിലുമാണ് കഴിയുന്നത്. സംസ്ഥാനത്ത് ഇതുവരെ 19 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നുപേരുടെ രോഗം ഭേദമായിരുന്നു.
Powered by Info News For You

Comments
Post a Comment