ഡാറ്റ ഉപയോഗം കുറയ്ക്കാന്‍ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ സമയം കുറച്ചു

ന്യൂഡെല്‍ഹി: (www.kvartha.com 30.03.2020) ഡാറ്റ ഉപയോഗം കുറയ്ക്കാന്‍ വാട്ട്‌സ്ആപ്പ് തങ്ങളുടെ സ്റ്റാറ്റസില്‍ വീഡിയോയുടെ സമയം കുറച്ചു. കോവിഡ് കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗം പതിവിലും കൂടുതലായതിനാല്‍ വീഡിയോയ്ക്ക് കൂടുതല്‍ ഡാറ്റയും വേണം. ഇത് കുറക്കാനാണ് വാട്‌സ് ആപ് വീഡിയോ സ്റ്റാറ്റസിന്റെ ദൈര്‍ഘ്യം കുറച്ചിരിക്കുന്നത്.

നേരത്തേ 30 സെക്കന്റായിരുന്ന വീഡിയോയുടെ ദൈര്‍ഘ്യം ഇപ്പോള്‍ അത് വെറും 15 സെക്കന്റ് മാത്രമാണ്. ലോക്ക്ഡൗണ്‍ ആയതും വര്‍ക്ക് ഫ്രം ഹോം വര്‍ധിച്ചതും കാരണം ആളുകള്‍ വീടുകളില്‍തന്നെ ആയതിനാല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ ആകുന്നത് പതിവായിരുന്നു. ഇതോടെയാണ് വീഡിയോ ദൈര്‍ഘ്യം വാട്ട്‌സ്ആപ്പ് വെട്ടിക്കുറച്ചത്. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെല്ലാം വീഡിയോ ഗുണനിലവാരം കുറച്ചിട്ടുണ്ട്.

News, National, India, New Delhi, Whatsapp, Video, Technology, Social Network, Facebook, YouTube, Whatsapp has Limited the Duration of Uploading Videos on Whatsapp Status to 15 Seconds

Keywords: News, National, India, New Delhi, Whatsapp, Video, Technology, Social Network, Facebook, YouTube, Whatsapp has Limited the Duration of Uploading Videos on Whatsapp Status to 15 Seconds


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?