കൊറോണ: പരീക്ഷ ഇല്ലെന്ന് പറഞ്ഞ് അധികം തുള്ളിച്ചാടേണ്ട; നിങ്ങളെ തേടി പരീക്ഷ വീടുകളിലെത്തും; കുട്ടികളെ വിടാന്‍ ഭാവമില്ലാതെ സ്‌കൂള്‍ അധികൃതര്‍

ആലപ്പുഴ : (www.kvartha.com 15.03.2020) കൊറോണ വൈറസ് കേരളത്തില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പരീക്ഷ ഒഴിവാക്കിയെന്ന വാര്‍ത്ത കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസൊന്നുമില്ല.

സ്‌കൂളില്‍ പോയി പരീക്ഷ എഴുതുന്നതിന് പകരം ഇനി പരീക്ഷ നിങ്ങളെത്തേടി വീടുകളിലെത്തും. പരീക്ഷ ഒഴിവാക്കി എല്ലാവര്‍ക്കും അടുത്ത ക്ലാസുകളിലേക്ക് പ്രവേശനം ഉറപ്പിച്ചിരുന്നതാണ്. അതിനിടെയാണ് തയ്യാറാക്കിയ ചോദ്യപ്പേപ്പറുകള്‍ ഇനി എന്തു ചെയ്യണമെന്ന ആശങ്ക ഉടലെടുത്തത്.

Attention students, get ready to write cancelled annual exams at home, Alappuzha, News, Education, Examination, Students, CBSE, school, Parents, Health, Health & Fitness, Kerala

അതിന് ഉചിതമായ മറുപടിയും അധികൃതര്‍ക്ക് ലഭിച്ചു. ചോദ്യക്കടലാസുകള്‍ എന്തുകൊണ്ട് വീടുകളിലെത്തിച്ചൂകൂടാ എന്ന് ചില മാനേജ്‌മെന്റുകള്‍ ചിന്തിച്ചു. അതിനുള്ള ഒരുക്കത്തിലാണ് ചില സ്‌കൂളുകള്‍.

സി ബി എസ് ഇ, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാനേജ്‌മെന്റുകളുടെ തീരുമാനപ്രകാരം ഇതുസംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചു കഴിഞ്ഞു. മാതാപിതാക്കള്‍ സ്‌കൂളിലെത്തി ചോദ്യപേപ്പറുകള്‍ കൈപ്പറ്റണം. വീട്ടിലിരുന്ന് ഉത്തരങ്ങള്‍ എഴുതിയശേഷം ഉത്തരക്കടലാസുകള്‍ നിശ്ചിതദിവസത്തില്‍ തിരികെ സ്‌കൂളിലെത്തിക്കണം. തുടര്‍ന്ന് അധ്യാപകര്‍ വിലയിരുത്തിയശേഷം റിസള്‍ട്ട് അറിയിക്കും.

ചില സ്‌കൂളുകളില്‍ ഓണ്‍ലൈനായും ചോദ്യപേപ്പറുകള്‍ നല്‍കുന്നുണ്ട്. ഓരോദിവസവും ഓരോ വിഷയം വീതമാണ് ക്രമീകരണം. രാവിലെ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സമയത്ത് വാട്‌സാപ്പിലേക്ക് സ്‌കൂള്‍ വെബ്‌സൈറ്റ് ലിങ്ക് ലഭിക്കും. ഇതിലൂടെ ചോദ്യപ്പേപ്പറുകള്‍ കണ്ടെത്തി പ്രിന്റ് എടുത്ത് കുട്ടികള്‍ക്ക് നല്‍കാം.

രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലാകും പരീക്ഷ. രക്ഷിതാവിനും കുട്ടിക്കും സൗകര്യമാകുംവിധമുള്ള സമയം തെരഞ്ഞെടുക്കാം. പരീക്ഷയ്ക്കുശേഷം ഉത്തരക്കടലാസുകള്‍ മാതാപിതാക്കള്‍ സൂക്ഷിക്കണം. പരീക്ഷാവസാനം ഇത് സ്‌കൂളിലെത്തിക്കണം.

ഈ രീതിയില്‍ പരീക്ഷ നടത്തുന്നത് കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍

അഭിപ്രായപ്പെട്ടു. പരീക്ഷയുടെ മാര്‍ക്ക് കുട്ടികളുടെ അടുത്ത ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് തടസമുണ്ടാകുന്നുമില്ലല്ലോ. അതുകൊണ്ട് ഇങ്ങനെ പരീക്ഷ നടത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

വിദ്യാര്‍ഥികള്‍ക്ക് അവധി പ്രഖ്യാപിച്ചെങ്കിലും അധ്യാപകര്‍ക്ക് ഈ ദിനങ്ങള്‍ പ്രവൃത്തിദിനങ്ങളാണ്. മാര്‍ച്ച് 31 വരെ അധ്യാപകര്‍ക്ക് സ്‌കൂള്‍തല പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും അവലോകനവും സംബന്ധിച്ചുള്ള സര്‍ക്കുലര്‍ കഴിഞ്ഞദിവസം വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയിരുന്നു.

Keywords: Attention students, get ready to write cancelled annual exams at home, Alappuzha, News, Education, Examination, Students, CBSE, school, Parents, Health, Health & Fitness, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?