കൊറോണ മുന്‍കരുതല്‍: കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ; ചട്ട ലംഘനത്തിന് അടിയന്തര നടപടി
കോട്ടയം: (https://ift.tt/39tfvYQ) വൈറസ് ബാധയുടെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമാണ് നിരോധനാജ്ഞ. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നു. നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിരോധമുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വീസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. കൊറോണ മുന്‍കരുതല്‍ നടപടികള്‍ക്ക് വിരുദ്ധമായി ജനങ്ങള്‍ നിയമവിരുദ്ധമായി കൂട്ടം കൂടുന്നതായി ജില്ലാ പോലീസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

Keywords: News, Kerala, Kottayam, Virus, COVID19, Ban, Police, Banning Order in Kottayam District
Powered by Info News For You

Comments
Post a Comment