കൊറോണ സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയുടെ റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടും; ജാഗ്രതയാണ് വേണ്ടതെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജില്ലാ കലക്ടര്‍
കാസര്‍കോട്: (www.kasargodvartha.com 17.03.2020) കൊറോണ സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയുടെ റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്ന് ഡി എം ഒ അറിയിച്ചു. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേര്‍ന്നാണ് റൂട്ട് മാപ്പ് തയ്യാറാക്കുന്നത്. ഈ മാസം 13ന് രാത്രിയാണ് കാസര്‍കോട് സ്വദേശിയായ 31കാരന്‍ ദുബൈയില്‍ നിന്നും IX 814 നമ്പര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ മംഗളൂരു വിമാനത്താവളത്തിലെത്തിയത്. ഈ വിമാനത്തില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ അടിയന്തരമായി 9946000493, 9946000293 (കൊറോണ കണ്‍ട്രോള്‍ സെല്‍) നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
അതേസമയം വിമാനത്താവളത്തില്‍ നിന്നും വരുന്ന വഴി തന്നെ ജനറല്‍ ആശുപത്രിയിലെത്തി സാമ്പിള്‍ നല്‍കിയിരുന്നു. ഈ സമയം കൊറോണ രോഗ ലക്ഷണമൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണമെന്ന് പറഞ്ഞ് വീട്ടിലേക്കയക്കുകയായിരുന്നു. ഭാര്യയെയും മറ്റും ബന്ധുവീടുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു.
യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം ആരോഗ്യ വകുപ്പ് നിരീക്ഷിച്ചു വരികയാണ്. റൂട്ട് മാപ്പ് തയ്യാറാക്കി കഴിഞ്ഞാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തിന് വിധേയമാകണമെന്നുമാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. അതിനിടെ യുവാവ് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത യാത്രക്കാരെ കണ്ടെത്താനും നടപടി ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കര്‍ണാടക ജില്ലാ ഭരണകൂടവുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ട്. യാത്ര ചെയ്തവര്‍ കണ്‍ട്രോള്‍ റൂം നമ്പറില്‍ വിവരമറിയിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
യാത്രക്കാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചുവരികയാണ്. 13ന് രാത്രി പുറപ്പെട്ട വിമാനം 14ന് പുലര്‍ച്ചെയാണ് മംഗളൂരു വിമാനത്താവളത്തിലെത്തിയത്. കൂടുതല്‍ ആളുകളുമായി കാസര്‍കോട് സ്വദേശിക്ക് പിന്നീട് സമ്പര്‍ക്കമുണ്ടായിട്ടില്ല. പിതാവിനെയും യുവാവിനെ കൂട്ടിവരാന്‍ പോയ രണ്ട് യുവാക്കളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Keywords: Kasaragod, News, Kerala, health, District Collector, Airport, Health-Department, Covid 19; Route map of Kasaragod native will be released soon< !- START disable copy paste -->

Powered by Info News For You

Comments
Post a Comment