കൂടത്തായി കേസില്‍ ജോളിയുടെ ജാമ്യാപേക്ഷയില്‍ വാദം ഉച്ചയ്ക്ക്; 'കുറ്റപത്രം ഒരു ഡിക്റ്റക്റ്റീവ് കഥ മാത്രം' എന്ന് ആളൂര്‍
കൊച്ചി: (www.kvartha.com 11.03.2020) ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതകപരമ്പരയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ അഡ്വ. ആളൂര്‍ മുഖാന്തരം ജോളിയമ്മ നല്‍കിയ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വാദം തുടങ്ങി. ബുധനാഴ്ചയും വാദം തുടരും.
അതേസമയം ജോളിക്ക് വേണ്ടി ഹാജരായ അഡ്വ ബി എ ആളൂര്‍ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം ഒരു ഡിക്റ്റക്റ്റീവ് കഥ ആണെന്നായിരുന്നു ആളൂരിന്റെ വാദം, കുറ്റപത്രത്തില്‍ ഉടനീളം ആറു കേസുകളെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ കാര്യങ്ങള്‍ മുഖവിലക്ക് എടുക്കേണ്ട ആവശ്യം ഇല്ലെന്നും ആളൂര്‍ വാദിച്ചു. കേസിന് ആസ്പദമായ സംഭവം നടന്നത് 2011ല്‍ ആണ്. മാത്രമല്ല 2002 മുതല്‍ ഈ കേസിലെ പ്രധാന സാക്ഷിയായ ബാവ സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടും കല്ലറ തുറക്കുന്നത് വരെ എന്തിനു മൗനം പാലിച്ചു എന്നതു സംശയം ജനിപ്പിക്കുന്നു എന്നും ആളൂര്‍ കോടതിയില്‍ വാദിച്ചു.
വാദത്തിനിടെ കേസിന്റെ നിജ സ്ഥിതിയെക്കുറിച്ചു പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്ന അഡി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു. പ്രതിക്ക് വേണ്ടി ശക്തമായ വാദമാണ് ആളൂര്‍ കോടതിയില്‍ നടത്തിയത്.
കീഴ് കോടതി ഈ കേസ് സെഷന്‍സ് കോടതിയിലേക്ക് അയച്ചിട്ടില്ലെന്നും ആളൂര്‍ വാദിച്ചു. പ്രതിക്കു കുറ്റപത്രത്തിന്റെ കോപ്പിയും രേഖകളും നല്‍കിയിട്ടില്ല. ഇതിനുവേണ്ടി മൂന്നു പ്രാവശ്യം താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. സ്ത്രീ എന്ന പരിഗണന വെച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ തടവുകാരി ആയി കഴിയേണ്ട സാഹചര്യം പ്രതിക്ക് ഇല്ല. ഈ കേസില്‍ ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യുന്നതുകൊണ്ട് ജോളിക്ക് കുറേക്കാലം ജയിലില്‍ കഴിയേണ്ടി വരും എന്നത് പ്രതിയുടെ സ്വാതന്ത്ര്യം ഹനിക്കുമെന്നുള്ള ശക്തമായ വാദമാണ് ആളൂര്‍ ഉന്നയിച്ചത്.
ജാമ്യാപേക്ഷയിലുള്ള വാദം ബുധനാഴ്ചയും തുടരും. ഈ കേസില്‍ മൂവായിരത്തില്‍ അധികം പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. മാത്രമല്ല 250 ഓളം സാക്ഷികളും 400ല്‍ പരം രേഖകളും കുറ്റപത്രത്തില്‍ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇനിയും പല കാര്യങ്ങളും കോടതിയെ ധരിപ്പിക്കാന്‍ ഉണ്ടെന്നു ആളൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.

Keywords: Koodathai murder case: Charge sheet filed, Local-News, Crime, Court, Arrest, Media, Jail, Bail, Kerala.
Powered by Info News For You

Comments
Post a Comment