മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: (https://ift.tt/2Jh6aJ9) വൈറസ് ബാധയില്‍ രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മദ്യശാലകളും അടച്ചു. സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ ജില്ലയില്‍ കുന്ദംകുളത്തിനടുത്ത് തൂവാനൂര്‍ സ്വദേശി കുളങ്ങര വീട്ടില്‍ സനോജ് (38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി ഇദ്ദേഹം കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

നേരത്തെ ബെവ്‌കോ ഔട്ലെറ്റുകളും ബാറുകളും തുറന്നിരുന്നു. എന്നാല്‍ രാജ്യമൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എല്ലാ മദ്യശാലകളും പൂട്ടിയത്. നാല് ദിവസമായി സംസ്ഥാനത്ത് മദ്യശാലകള്‍ അടഞ്ഞ് കിടക്കുകയാണ്. തല്‍ക്കാലം അത്യാവശ്യ കാര്യമല്ലാത്തതിനാല്‍ അവശ്യ വസ്തുക്കളുടെ കൂട്ടത്തില്‍ മദ്യം ഉള്‍പ്പെടുത്തിയിട്ടില്ല.

News, Kerala, Thiruvananthapuram, Suicide, Death, Liquor, Man Commit Suicide Following Liquor Shop Shut Down

Keywords: News, Kerala, Thiruvananthapuram, Suicide, Death, Liquor, Man Commit Suicide Following Liquor Shop Shut Down


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?