മദ്യപിച്ച് പോലീസ് വാഹനം ഓടിച്ച സംഭവം: റിപ്പോര്‍ട്ട് എസ്പിക്ക് കൈമാറി


കുമ്പള  (www.evisionnews.co): പൊലീസുകാരന്‍ മദ്യപിച്ച് പോലീസ് വാഹനം ഓടിച്ച സംഭവത്തില്‍ നടപടി ഉടനുണ്ടാകുമെന്ന് സൂചന. ഇതു സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് ചീഫിന് കൈമാറി. തിങ്കളാഴ്ച വൈകിട്ടാണ്് കുമ്പള- ബദിയടുക്ക റോഡില്‍ ശാന്തിപ്പള്ളത്ത് വെച്ച് മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച ഫ്‌ളൈയിംഗ് സ്‌ക്വാഡ് ആല്‍ഫ കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ രാജപുരം കള്ളാറിലെ എംകെ ദാസിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. 


വാഹനം ശരിയായ ദിശയില്‍ ഓടിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നത് കണ്ട് നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് ചീഫ് പിഎസ് സാബു അന്വേഷണം നടത്താന്‍ കുമ്പള സിഐ രാജീവന്‍ വലിയവളപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. കുമ്പള സിഐ സംഭവത്തില്‍ അന്വേഷണം നടത്തി നടപടി റിപോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?