യുവാവിന്റെ കാല്‍ കമ്പിപ്പാരകൊണ്ട് തല്ലിയൊടിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി; സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയി; ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാറശാല: (www.kvartha.com 02.03.2020) സിപിഎം ബ്രാഞ്ച് സെക്രട്ടറി കമ്പിപ്പാര കൊണ്ടു യുവാവിനെ ആക്രമിച്ചു കാല്‍ തല്ലിയൊടിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 28 നാണ് സംഭവം. ആറയൂര്‍ ഈന്തിക്കാല വീട്ടില്‍ ബെന്‍സിഗറിന്റെ മകന്‍ സുബിന്റെ(25) കാലാണ് സിപിഎം പൊറ്റയില്‍ക്കട ബ്രാഞ്ച് സെക്രട്ടറി അനില്‍ രാജ് തല്ലിയൊടിച്ചത്.

സംഭവത്തില്‍ അനില്‍ രാജിനെതിരെ സുബിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തിനുശേഷം പ്രതി അനില്‍ രാജ് ഒളിവാണ്. ഇയാളെ ഇതുവരെ കണ്ടുപിടിക്കാനോ കസ്റ്റഡിയിലെടുക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല.

 CPM branch secretary attack youth in Parassala, CPM, Politics, attack, Crime, Criminal Case, Police, Probe, Complaint, CCTV, Injured, Hospital, Treatment, Kerala

ഗുരുതരമായി പരിക്കേറ്റ സുബിന്‍ ഇപ്പോഴും പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വാക്കുതര്‍ക്കത്തിനിടെയാണ് അനില്‍രാജ് സുബിന്റെ കാല് തല്ലിയൊടിച്ചത്. ക്രൂരമായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.

 CPM branch secretary attack youth in Parassala, CPM, Politics, attack, Crime, Criminal Case, Police, Probe, Complaint, CCTV, Injured, Hospital, Treatment, Kerala

ഫെബ്രുവരി 28 ന് രാത്രി 8.45 മണിയോടെ പൊറ്റയില്‍ക്കട ജംക്ഷനില്‍ ഫോണില്‍ സംസാരിച്ചു നിന്ന സുബിനുമായി അനില്‍ രാജ് തര്‍ക്കത്തിലേര്‍പ്പെടുന്നതും കയ്യിലുണ്ടായിരുന്ന കമ്പിപ്പാര കൊണ്ട് അടിച്ചുവീഴ്ത്തി കാല്‍ തല്ലിയൊടിക്കുന്നതുമായുള്ള ദൃശ്യങ്ങളാണു സമീപത്തെ സിസിടിവിയില്‍ പതിഞ്ഞത്.

മൂന്നു വര്‍ഷം മുന്‍പ് അനില്‍രാജ് ടെലിഫോണ്‍ പോസ്റ്റുകള്‍ മുറിച്ചു കടത്തിയതു പുറത്തറിയിച്ചതിന്റെ വൈരാഗ്യത്തിലാണു തന്നെ ആക്രമിച്ചതെന്നും കാണുമ്പോഴെല്ലാം അസഭ്യം പറയുമായിരുന്നുവെന്നും സുബിന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

Keywords: CPM branch secretary attack youth in Parassala, CPM, Politics, attack, Crime, Criminal Case, Police, Probe, Complaint, CCTV, Injured, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?