വിദ്യാര്‍ത്ഥികളും പോലീസും കൈകോര്‍ത്തു; കൊറഗ കോളനിയിലേക്ക് കട്ടിലുകളെത്തി

ബദിയടുക്ക: (https://ift.tt/2IgjxbY) നവജീവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെര്‍ഡാലയിലെ എന്‍ എസ് എസ് യൂണിറ്റും ബദിയടുക്ക ജനമൈത്രി പോലീസും ചേര്‍ന്ന് നടപ്പിലാക്കുന്ന ബദിയടുക്ക കൊറഗ കോളനി വികസന പദ്ധതിയുടെ ഭാഗമായി കോളനിയിലെ മുഴുവന്‍ വീടുകളിലും കട്ടില്‍ വിതരണം ചെയ്തു. ഓരോ വീടുകള്‍ക്കും ഒരു കട്ടിലും പായയ്ക്ക് പകരം ഉപയോഗിക്കാവുന്ന കാര്‍പെറ്റ്, രണ്ട് തലയിണകള്‍, ബെഡ്ഷീറ്റ് എന്നിവയാണ് വിതരണം ചെയ്തത്.

കോളനിയിലെ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പെട്ട നവി മുംബൈയില്‍ താമസിക്കുന്ന മലയാളിയും മകളും നേതൃത്വം നല്‍കുന്ന മനുഷ്യ സ്‌നേഹികളുടെ കൂട്ടായ്മയാണ് ഇതിനാവശ്യമായ 1.76 ലക്ഷം രൂപ നല്‍കിയത്. കൊറഗ കോളനിയിലെ എം ജി എല്‍ സി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് കാസര്‍കോട് ഡി.വൈ.എസ്.പി ഹസൈനാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ് ശ്രീകൃഷ്ണ എം. അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീനാഥ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ ട്രൈബല്‍ ഓഫീസര്‍ അനന്തകൃഷ്ണന്‍, ഊരുകൂട്ടം മൂപ്പത്തി വിമല, രാമ ബദിയടുക്ക, ബാലകൃഷ്ണ എന്നിവര്‍ സംസാരിച്ചു. ബദിയടുക്ക എ എസ് ഐ അനീഷ് സ്വാഗതവും ജനമൈത്രി പോലീസ് ഓഫീസര്‍ അനൂപ് നന്ദിയും പറഞ്ഞു.



Keywords: Kasaragod, Kerala, news, Students, Police, helping hands, Badiyadukka, Bed for Koraga colony community donated by Students and Police


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?