ലോകരാഷ്ട്രങ്ങള്‍ കൊറോണ ഭീതിയില്‍: ഇറ്റലിയില്‍ നിയന്ത്രിക്കാനാകാത്ത വിധം വൈറസ് പടരുന്നു; പള്ളികളിലെ ഞായറാഴ്ച്ച കുര്‍ബാനകള്‍ നിര്‍ത്തി; ഇറാനിലെ സെമിത്തേരിയിലും കൂട്ടക്കുഴിമാടം; നേപ്പാളും ടിബറ്റും എവറസ്റ്റ് കൊടുമുടിയിലേക്കുള്ള പര്യടനവും വിനോദസഞ്ചാരികള്‍ക്കുള്ള വിസയും നിര്‍ത്തിവച്ചു
ലണ്ടന്‍: (https://ift.tt/2TZzQiY) ലോകരാഷ്ട്രങ്ങളെല്ലാം കൊറോണ ഭീതിയില്‍ മുന്‍കരുതലുകളുമായി മുന്നോട്ട് പോകുന്നു. ഇതിനിടെ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കൂട്ടക്കുഴിമാടമൊരുക്കി ഇറാന്‍. പ്രധാന നഗരമായ ഖോമില്‍ കുഴിമാടമൊരുക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ യുഎസ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇറാനില്‍ ഇതുവരെ 514 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 11,000-ത്തിലധികം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ് ഇതുസംബന്ധിച്ച ആദ്യത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് 80 മൈല്‍ അകലെയുള്ള നഗരത്തിലെ ബെഹെഷ്ടെ മസൗമെ സെമിത്തേരിയില്‍ 90 മീറ്റര്‍ നീളത്തില്‍ രണ്ടു കുഴിമാടങ്ങള്‍ തീര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു യുഎസ് കമ്പനിയായ മാക്‌സര്‍ ടെക്‌നോളജീസും സമാനചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഇറ്റലിയില്‍ വൈറസ് നിയന്ത്രിക്കാനാകാത്തവിധം പടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ച കുര്‍ബാനകള്‍ താല്‍കാലികമായി നിര്‍ത്തുന്നതായും രാജ്യത്തെ കാത്തലിക് പള്ളികളെല്ലാം ഏപ്രില്‍ മൂന്നുവരെ അടയ്ക്കുമെന്നും ആഞ്ചലോ ഡെ ഡൊണാട്ടിസ് അറിയിച്ചു.
എവറസ്റ്റ് കൊടുമുടിയിലേക്കുള്ള പര്യടനവും വിനോദസഞ്ചാരികള്‍ക്കുള്ള വിസയും നേപ്പാള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. എവറസ്റ്റിലേക്കുള്ള പര്യടനം ചൈനയും ടിബറ്റും കഴിഞ്ഞദിവസം നിര്‍ത്തലാക്കിയിരുന്നു. ഇറാന്‍, ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ശ്രീലങ്ക യാത്രവിലക്കേര്‍പ്പെടുത്തി. രണ്ടാഴ്ചത്തേക്കാണ് വിലക്കെന്ന് ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു.

Keywords: News, World, Diseased, Health, London, Iran, Italy, Nepal, China, Dead Body, Church, World states are Panic in Corona
Powered by Info News For You

Comments
Post a Comment