കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി കെ സി വേലായുധന്‍ നായര്‍ സ്ഥാനമേറ്റു
കണ്ണൂര്‍: (www.kvartha.com 19.03.2020) കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി കെ സി വേലായുധന്‍ നായര്‍ സ്ഥാനമേറ്റു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഒക്ടോബറില്‍ തെരഞ്ഞെടുക്കപ്പെട്ട വേലായുധന്‍ നായര്‍ വ്യാഴാഴ്ച സ്ഥാനം ഏറ്റെടുത്തത്.
നിലവിലെ ചെയര്‍മാന്‍ തിട്ടയില്‍ ബാലന്‍ നായര്‍ക്കെതിരെ 2019 ഒക്ടോബര്‍ 11ന് നടന്ന മീറ്റിങ്ങില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും പാസാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് വേലായുധന്‍ നായരെ ചെയര്‍മാനായി യോഗം തെരഞ്ഞെടുക്കുകയും ചെയ്തു.
ഇതിനെതിരെ തിട്ടയില്‍ ബാലന്‍ നായര്‍ ഹൈക്കോടതിയെ സമീപിച്ചതിനാലാണ് സ്ഥാനം ഏറ്റെടുക്കുന്നത് നീണ്ടത്. ഒക്ടോബറില്‍ നടന്ന യോഗ തീരുമാനങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി കെ സി വേലായുധന്‍ നായര്‍ക്ക് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ അനുമതിയും നല്കി. ഇതേത്തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചയോടെ ദേവസ്വം ഓഫീസിലെത്തി സ്ഥാനമേറ്റത്.
Keywords: KC Velayudhan Nair has been appointed as the Chairman of Kottiyoor Devaswom Board, Kannur, News, Temple, Religion, High Court of Kerala, Chairman, Election, Office, Kerala.

Powered by Info News For You

Comments
Post a Comment