കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊന്ന് ദഹിപ്പിക്കും
കോഴിക്കോട്: (www.kasargodvartha.com 07.03.2020) സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് വേങ്ങേരിയിലെ കോഴി ഫാമിലും വീട്ടിലെ പക്ഷികള്‍ക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊന്ന് ദഹിപ്പിക്കും. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.
പക്ഷിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ മൃഗസംരക്ഷണ വകുപ്പ് അഞ്ചുപേര്‍ വീതമുള്ള 25 പ്രതിരോധ സംഘങ്ങളെ നിയോഗിച്ചു. നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക ജാഗ്രതയിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കെ രാജു അറിയിച്ചു. രണ്ട് ഫാമുകളിലെ എല്ലാ കോഴികളെയും ശനിയാഴ്ച തന്നെ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Keywords: Kozhikode, News, Kerala, Birds, Minister, Bird flu, K Raju, Bird flu confirmed in Kozhikode

Powered by Info News For You

Comments
Post a Comment