തലശ്ശേരിയില്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വന്‍ശേഖരം പിടികൂടി

തലശ്ശേരി: (www.kvartha.com 06.03.2020) തലശ്ശേരി നഗരസഭ പരിധിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ നിന്നും നിരോധിച്ച പുകയില ഉത്പന്നങ്ങളും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വന്‍ശേഖരം നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി. 500 കിലോ വരുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഗ്ലാസുകള്‍, പേപ്പര്‍ ഗ്ലാസുകള്‍, സ്‌ട്രോകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

വ്യാഴാഴ്ച്ച രാവിലെ ഗുഡ് ഷെഡ് റോഡിലെ വനിത ഹോട്ടലിനു മുകളിലെ കെട്ടിടത്തില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഉത്പന്നങ്ങള്‍. അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസിച്ചു വരുന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഹനീഫയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ കണ്ണൂര്‍ വള പട്ടണത്തെ തന്നാട്ട് വീട്ടില്‍ എം മുഹമൂദ്(60) ആണ് നിരോധിത ഉത്പന്നങ്ങള്‍ സൂക്ഷിച്ചതെന്നു പറയുന്നു. ഇയാള്‍ക്കെതിരെ മുന്‍പും പിഴ ചുമത്തിയിരുന്നു.

 Thalassery, News, Kerala, Ban, Seized, Fine, Plastic, Building, Banned plastic items seized in Thalassery

പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്‌സൈസിന് കൈമാറി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അധിക്യതര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ സി ലതീഷ്, വി ആര്‍ ജയചന്ദ്രന്‍, ജി എസ് സുജികമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ ലത, കെ പൂര്‍ണ്ണിമ തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Keywords: Thalassery, News, Kerala, Ban, Seized, Fine, Plastic, Building, Banned plastic items seized in Thalassery


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?