കണ്ണൂരില്‍ ഇനി കളി വേറെ ലെവലില്‍: മേയറെ അക്രമിച്ച കേസിലെ പ്രതികളെ പിടികൂടാന്‍ കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും

കണ്ണൂര്‍: (www.kvartha.com 04.03.2020) കണ്ണൂര്‍ കോര്‍പറേഷനിലെ വിവാദം രാഷ്ട്രീയ ലക്ഷ്യമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് നീക്കം. ഇതു പിന്നീട് വോട്ടാക്കി മാറ്റുകയാണ് ലക്ഷ്യം. ആറു മാസം പിന്നിടുമ്പോള്‍ മറ്റുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെപ്പോലെ കണ്ണൂരിലും തെരഞ്ഞെടുപ്പുണ്ടാകും. അതുവരെ വിഷയം ലൈവായി ഉയര്‍ത്തുക എന്നതാണ് പാര്‍ട്ടി ലൈന്‍.

കണ്ണൂരിലെ ജനത ആദരവോടെ കാണുന്ന മുതിര്‍ന്ന നേതാവാണ് സുമാ ബാലകൃഷ്ണന്‍. ഇവരെ അക്രമിക്കുകയും അപമാനിക്കുകയും ചെയ്തത് ഒരു വൈകാരിക പ്രശ്‌നമാക്കി വളര്‍ത്തിയെടുക്കുകയാണ് കോണ്‍ഗ്രസ് തന്ത്രം.

DCC to stage protest march, Kannur, News, Politics, Congress, CPM, Congress, March, Protesters, Attack, DCC, Inauguration, Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസില്‍ വെച്ച് മേയര്‍ സുമാ ബാലകൃഷ്ണനെ പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡി സി സിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ച് ഏഴിന് രാവിലെ പത്തു മണിക്ക് കണ്ണൂര്‍ നഗരത്തിലെ പൊലീസ് സ്റ്റേഷനിലേക്കാണ് മാര്‍ച്ച് നടത്തുക. കേസിലെ പ്രതികളായ സി പി എം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തുന്നത്. ഇതിന്റെ തുടര്‍ച്ചയായി സി പി എമ്മിന്റൈ സ്ത്രീ വേട്ടയ്‌ക്കെതിരെ അക്രമ വിരുദ്ധ പ്രതിഷേധ യാത്ര നടത്തും.

മാര്‍ച്ച് 15, 16, 17 തീയതികളില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ മാര്‍ച്ച് നടത്തുക. 15 ന് ചാല ബൈപാസ് ജംഗ്ഷനില്‍ നിന്നും തുടങ്ങുന്ന അക്രമ വിരുദ്ധ പ്രതിഷേധ യാത്ര ഉച്ചയ്ക്ക് 2.30 ന് കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍ കോര്‍പറേഷന്‍ മേയറെപ്പോലെ തല മുതിര്‍ന്ന ഒരു ഉന്നത വനിതാ ഭരണാധികാരിയെ കായികമായി സി പി എം കൗണ്‍സിലര്‍മാര്‍ പരസ്യമായി അക്രമിച്ചിട്ടും അപലപിക്കാന്‍ സി പി എം ജില്ലാ നേതൃത്വം തയ്യാറായിട്ടില്ലെന്ന് പാച്ചേനി ആരോപിച്ചു. ഇത് സി പി എമ്മിന്റെ സ്ത്രീവിരുദ്ധ സമീപനമാണ്  വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാടിന്റെ ജനാധിപത്യ ഭരണ സംവിധാനങ്ങളില്‍ വനിതാ ഭരണാധികാരികളെ സ്വതന്ത്രമായി ഭരണനിര്‍വഹണം നടത്തുന്നതിന് പോലും സമ്മതിക്കാത്ത സി പി എമ്മിന്റെ കിരാത വാഴ്ചക്കെതിരെയുള്ള ജനകീയ പോരാട്ടമാണ് അക്രമ വിരുദ്ധ പ്രതിഷേധ യാത്രയിലൂടെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതെന്ന് പാച്ചേനി പറഞ്ഞു.

Keywords: DCC to stage protest march, Kannur, News, Politics, Congress, CPM, Congress, March, Protesters, Attack, DCC, Inauguration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?