'എങ്ങനെ ശരിയായി മാസ്‌ക് ധരിച്ച് മേക്കപ്പ് ചെയ്യാമെന്ന് ഇറാഖി മേക്കപ്പ് ആര്‍ട്ടിസ്റ്റ്; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ


ബാഗ്ദാദ്: (https://ift.tt/2wc0cXf) കൊറോണ വൈറസ് പടര്‍ന്നു പിടിച്ച് ആശങ്ക പരത്തുന്ന കാലത്ത് മേക്കപ്പിനെ കുറിച്ച് വാചാലയാവുകയാണ് ഇറാഖി മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ലോകം രോഗഭീതിയില്‍ കഴിയുമ്പോള്‍ മേക്കപ്പിനെ കുറിച്ച് പറഞ്ഞാല്‍ ട്രോള്‍മഴ തന്നെ കിട്ടുമെന്നാണ് യു എ ഇ സ്വദേശിനിയായ ഫാത്തിമ അല്‍ദ്വാനിന്റെ അനുഭവം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ഫാത്തിമ. 80,000ത്തിലധികം ഫോളോവേഴ്സുമുണ്ട് ഇന്‍സ്റ്റഗ്രാമില്‍. ഫാത്തിമയുടെ ഇന്‍സ്റ്റപേജ് മേക്കപ്പ് ടിപ്പുകളും ക്ലാസുകളുമാണ്.

News, World, Iraq, Baghdad, Social Network, diseased, instagram, Entertainment, Social Media Trolled Iraqi Makeup Artist

'എങ്ങനെ ശരിയായി മാസ്‌ക് ധരിച്ച് മേക്കപ്പ് ചെയ്യാം എന്നാണ് ഈ വീഡിയോ', ഇത് ഫാത്തിമ ഇതുവരെ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല.

കുറച്ച് ദിവസം മുമ്പാണ് വൈറസ് കൊറോണ മേക്കപ്പ് എന്നപേരില്‍ അഞ്ച് മിനിറ്റ് വീഡിയോ ഫാത്തിമ പോസ്റ്റ് ചെയ്തത്. 88,000 വ്യൂവേഴ്സാണ് വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോയില്‍ ഫാത്തിമ മുഖത്ത് മാസ്‌ക് അണിഞ്ഞാണ് മേക്കപ്പ് ട്യൂട്ടോറിയല്‍ തുടങ്ങുന്നത്. കണ്ണിനിടുന്ന മേക്കപ്പിന്റെ സ്റ്റെപ്പുകളാണ് ആദ്യം.

വീഡിയോ വൈറലായെങ്കിലും ഫാത്തിമയെ എതിര്‍ത്തുകൊണ്ട് 500ല്‍ അധികം കമന്റുകളും ട്രോളുകളുമാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ആളുകള്‍ മരിക്കുമ്പോള്‍ നിങ്ങള്‍ അതിനെ തമാശയാക്കുന്നോ എന്നാണ് ഒരാളുടെ ചോദ്യം. എന്ത് മണ്ടന്‍ ലോകത്താണ് നിങ്ങള്‍ ജീവിക്കുന്നത് എന്നാണ് മറ്റൊരാളുടെ ചോദ്യം.

Keywords: News, World, Iraq, Baghdad, Social Network, diseased, instagram, Entertainment, Social Media Trolled Iraqi Makeup Artist


View this post on Instagram

A post shared by Makeup Artist-فاطمة الديوان💄 (@fatimaaldewan) on


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?