കൊറോണ ഭീതി യു എ ഇയിലും: ദുബൈയിലെ ഷോപ്പിംഗ് മാളുകളുടെ സമയം ക്രമീകരിച്ചു
ദുബൈ: (www.kvartha.com 18.03.2020) കൊറോണ വൈറസ് ബാധ നാള്‍ക്കുനാള്‍ പടരുന്ന സാഹചര്യത്തില്‍ അതിനെ തളച്ചിടാന്‍ ഫലപ്രദമായ നടപടികളുമായി മുന്നേറുകയാണ് ദുബൈയില്‍ അധികൃതര്‍. ഇതിന്റെ ഭാഗമായി ദുബൈയിലെ ഷോപ്പിംഗ് മാളുകളുടെ സമയം ക്രമീകരിച്ചു.
ഇതിന്റെ ഭാഗമായി മജിദ് അല്‍ ഫത്തൈമിലെ ഷോപ്പിംഗ് മാളുകള്‍ 12 മണിക്ക് തുറന്ന് രാത്രി എട്ടു മണിയോടെ അടച്ചിടാന്‍ തീരുമാനിച്ചിരിക്കയാണ്. ഖലീജ് ടൈംസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാര്‍ച്ച് 18 മുതല്‍, മേഖലയിലുടനീളമുള്ള മജിദ് അല്‍ ഫത്തൈമിലെ ഷോപ്പിംഗ് മാളുകള്‍ 12 മണിക്കും രാത്രി എട്ടുമണിക്കും ഇടയില്‍ മാത്രം പ്രവര്‍ത്തിക്കുമെന്ന് മജിദ് അല്‍ ഫത്തൈമിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നതായും ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞങ്ങളുടെ സ്ഥാപനങ്ങള്‍ വൃത്തിയാക്കാനും ശുചിത്വവല്‍ക്കരിക്കാനും ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ അനുഭവം ഉറപ്പാക്കാനും ഈ സമയക്രമം വിനിയോഗിക്കും. ഒപ്പം ഞങ്ങളുടെ ജീവനക്കാര്‍, റീട്ടെയില്‍ പങ്കാളികള്‍, ഉപഭോക്താക്കള്‍ എന്നിവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കും, ഇതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ അധികൃതര്‍ പറയുന്നു.
എന്നിരുന്നാലും, ഇതേ മാളിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാരിഫോര്‍, ഫാര്‍മസികള്‍ ക്ലിനിക്കുകള്‍ക്ക് എന്നിവയ്ക്ക് ഈ സമയക്രമം ബാധകമല്ല. മാള്‍ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ ദെയ്റ എന്നിവയും തങ്ങളുടെ പ്രവര്‍ത്തനസമയം ക്രമീകരിച്ചിട്ടുണ്ട്.
Keywords: Corona virus in UAE: Timings of Dubai shopping malls reduced,Dubai, Gulf, Business, Report, Media, Health, Health & Fitness, News, Trending, Protection, Gulf, World.

Powered by Info News For You

Comments
Post a Comment