കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഐസോലേഷനില്‍ കഴിയുന്ന മൂന്ന് രോഗികള്‍ പുറത്തിറങ്ങി കരിക്ക് കുടിച്ച് സിഗരറ്റ് വലിച്ചു

കാസര്‍കോട്: (https://ift.tt/2UEsXUq) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഐസോലേഷനില്‍ കഴിയുന്ന മൂന്ന് രോഗികള്‍ പുറത്തിറങ്ങി കരിക്ക് കുടിച്ച് സിഗരറ്റ് വലിച്ചുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് നാട്ടുകാരനായ അര്‍ജുന്‍ തോയമ്മല്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോയും പങ്കുവെച്ചു. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ രോഗികള്‍ക്ക് പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.

ആശുപത്രിയിലെ സെക്യൂരിറ്റിയായ സ്ത്രീ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് ഐസോലേഷനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ക്ക് കൊറോണ നെഗറ്റീവ് ആണെന്നായിരുന്നു ഇവര്‍ നല്‍കിയ മറുപടി. ഇവരില്‍ ഒരാള്‍ ഇപ്പോഴും കൊറോണ പോസറ്റീവ് ആണെന്ന വിവരമാണ് നാട്ടുകാര്‍ക്ക് ജീവനക്കാരില്‍ നിന്നും ലഭിച്ചത്. പുറത്തിറങ്ങിയവര്‍ സിഗരറ്റ് വലിച്ച് പുറത്ത് തുപ്പിയതോടെ സമീപത്തെ തുറന്ന് വെച്ച കടകള്‍ അടച്ചതായും നാട്ടുകാര്‍ പറയുന്നു. ജില്ലാ ആശുപത്രിയില്‍ ആവശ്യമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Corona patients comes out from Hospital and smoke cigarette
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?