കൊപ്രാ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് റിമാന്‍ഡില്‍
കണ്ണൂര്‍: (www.kvartha.com 07.03.2020) കൊപ്രാ മോഷണ കേസില്‍ വടക്കേ മലബാറിലെ കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി. കണ്ണപുരം, താവം ഭാഗങ്ങളില്‍ ഓയില്‍ മില്‍ കേന്ദ്രീകരിച്ചും കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് നെടുമല സന്തോഷ് എന്ന തുരപ്പന്‍ സന്തോഷിനെ (36) യാണ് കണ്ണപുരം പൊലീസ് പിടികൂടിയത്.
താവം പ്രഭാത് ഓയില്‍ മില്‍, യോഗശാലയിലെ രാജീവ് ഓയില്‍ മില്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്നു ലക്ഷത്തോളം രൂപയുടെ കൊപ്ര മോഷണം നടത്തിയ കേസിലാണ് സന്തോഷിനെ പിടികൂടിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീടുകളിലും കടകളിലും സ്ഥാപിച്ച 30 ഓളം സി സി ടി വി ക്യാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയുടെ ഒളി സങ്കേതം കണ്ടെത്തിയത്.
കണ്ണൂര്‍ ടൗണില്‍ പൊലീസിനെ ആക്രമിച്ചതിന് ജയിലില്‍ കഴിയുന്ന ക്വട്ടേഷന്‍ അംഗമായ ഷമീം എന്ന ചാണ്ടി ഷമിം എന്നയാള്‍ ജയിലില്‍ വെച്ച് പരിചയപ്പെട്ട സന്തോഷിനെ പുതിയതെരു ആശാരി കമ്പനിക്കു സമീപമുള്ള വീടിനു സമീപത്തെ ബ്രൈഡല്‍ ഡിസൈനിംഗ് സ്ഥാപനത്തില്‍ താമസിപ്പിക്കുകയായിരുന്നു.
ഈ സ്ഥാപനത്തില്‍ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കമ്പില്‍, മയ്യില്‍ ഭാഗങ്ങളില്‍ വില്‍പന നടത്തിയ കൊപ്രകള്‍ പൊലീസ് കണ്ടെടുത്തു. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എസ് എച്ച് ഒ ടി വി ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ എസ് ഐ മധുസൂദനന്‍, എ എസ് ഐമാരായ മനേഷ് നെടും പറമ്പില്‍, എം പി നികേഷ്, ചന്ദ്രശേഖരന്‍ പ്രമോദ്, എസ് സി പി ഒമാരായ അരുണ്‍, സുരേഷ്, മഹേഷ്, സി പി ഒ അനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Keywords: Thorapan Santosh remanded on theft case, Kannur, News, Police, theft, CCTV, Custody, Court, Remanded, Accused, Kerala.

Powered by Info News For You

Comments
Post a Comment