രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ മൂന്നു വയസുകാരനെ തട്ടിയെടുത്ത് ട്രെയിനിനു മുന്നിലേക്ക് വലിച്ചെറിയാന്‍ ശ്രമം; ലഹരിക്ക് അടിമയായ പ്രതി പിടിയില്‍
തിരുവനന്തപുരം: (www.kvartha.com 23.03.2020) രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ മൂന്നു വയസുകാരനെ തട്ടിയെടുത്ത് ട്രെയിനിനു മുന്നിലേക്ക് വലിച്ചെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ ലഹരിക്ക് അടിമയായ പ്രതി പിടിയില്‍.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച ഉച്ചയ്ക്കു 12.30 മണിയോടെയായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ മൂന്നു വയസുകാരനെ തട്ടിയെടുത്തു അപായപ്പെടുത്താന്‍ ശ്രമിച്ച തിരുനെല്‍വേലി സ്വദേശി മാരി (41)യെ ആണ് റെയില്‍വേ പൊലീസ് ഓടിച്ചിട്ടു പിടികൂടിയത്.
നാഗ്പൂരില്‍ നിന്നു രക്ഷിതാക്കള്‍ക്കൊപ്പം സ്റ്റേഷനില്‍ ഇറങ്ങിയ കുട്ടിയെയാണ് കടത്താന്‍ ശ്രമിച്ചത്. കോവിഡ് 19ന്റെ ഭാഗമായി സ്റ്റേഷനില്‍ സജ്ജീകരിച്ച പരിശോധനാ കേന്ദ്രത്തില്‍ രക്ഷിതാക്കള്‍ പരിശോധന നടത്തുന്നതിനിടെ സഹോദരിക്കൊപ്പം ഇരുന്ന കുട്ടിയെ പ്രതി തട്ടിയെടുത്തുകൊണ്ട് ഓടുകയായിരുന്നു.
പൊലീസുകാര്‍ പിന്തുടര്‍ന്നതു കണ്ട പ്രതി കുട്ടിയെ ട്രെയിനിനു മുന്‍പിലേക്ക് വലിച്ചെറിയാന്‍ ശ്രമിച്ചു. ഒടുവില്‍ ഇയാളെ വളഞ്ഞു കുഞ്ഞിനെ രക്ഷപ്പെടുത്തി. പിടിവലിക്കിടെ എഎസ്‌ഐ ജയകുമാറിനു പരിക്കേറ്റു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Keywords: Thamil Nadu native arrested for abducting child, Thiruvananthapuram, News, Local-News, Police, Abducted, Arrested, Parents, Railway, Sisters, Kerala.

Powered by Info News For You

Comments
Post a Comment