റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എമാരെ കാണാന്‍ അനുവദിച്ചില്ല; ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു; നാടകീയ രംഗങ്ങള്‍; വലിച്ചിഴച്ച് കൈയ്യേറ്റത്തിനിരയാക്കി;സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ നിരാഹാരം തുടങ്ങി

ബംഗളൂരു: (www.kvartha.com 18.03.2020) മധ്യപ്രദേശിലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ കാണാനായി ബംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. 21 വിമത എംഎല്‍എമാര്‍ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് പ്രവേശിക്കാന്‍ ദിഗ് വിജയ് സിംഗിനെ പൊലീസ് അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്ന അദ്ദേഹത്തെ മുന്‍കരുതലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം ഹോട്ടലിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയതായും ധര്‍ണയിരുന്ന നേതാവിനെ പൊലീസുകാര്‍ വലിച്ചിഴച്ചുവെന്നും കൈയ്യേറ്റം ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

Dig vijaya Singh Dragged By Bengaluru Cops, Tried To Meet Rebels: 10 Facts, Bangalore, News, Politics, Karnataka, Madhya pradesh, MLA, Hotel, Police, Custody, Congress, Airport, National

ബുധനാഴ്ച രാവിലെയാണ് ദിഗ് വിജയ് സിംഗ് ബംഗളൂരുവിലെത്തിയത്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

സംഭവത്തോട് ദിഗ് വിജയ് സിംഗിന്റെ പ്രതികരണം ഇങ്ങനെ;

'ഞാന്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയാണ്. 26-ാം തിയതിയാണ് വോട്ടെടുപ്പ്. എന്റെ എംഎല്‍എമാരെ ഇവിടെ തടഞ്ഞുവെച്ചിരിക്കുകയാണ്. അവര്‍ക്ക് എന്നോട് സംസാരിക്കണമെന്നുണ്ട്. അവരുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസ് എന്നെ അവരുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ല', ധര്‍ണയിലിരുന്നുകൊണ്ട് ദിഗ് വിജയ് സിംഗ് പറഞ്ഞു.

അവര്‍ തിരിച്ചുവരുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ എംഎല്‍എമാരെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അവരുടെ കുടുംബങ്ങളില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു. താന്‍ അഞ്ച് എംഎല്‍എമാരുമായി നേരിട്ട് സംസാരിച്ചു, അവര്‍ ബന്ദികളാണെന്ന് പറഞ്ഞു. അവരുടെ ഫോണുകള്‍ തട്ടിയെടുത്തിട്ടുണ്ട്. എല്ലാ മുറികള്‍ക്ക് മുന്നിലും പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറും പൊലീസ് അവരെ പിന്തുടരുകയാണെന്നും ദിഗ് വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ബിജെപി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു. 'ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. ദിഗ് വിജയ് സിംഗ് ഒറ്റയ്ക്കല്ല ഇവിടെ. ഞാനും ഇവിടെയുണ്ട്. അദ്ദേഹത്തിന് എങ്ങനെ പിന്തുണ നല്‍കണമെന്ന് എനിക്കറിയാം. എന്നാല്‍ കര്‍ണാടകയില്‍ ഒരു ക്രമസമാധാന സാഹചര്യം സൃഷ്ടിക്കാന്‍ തങ്ങളില്ല' എന്നും ശിവകുമാര്‍ പറഞ്ഞു.

ഇതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ദിഗ് വിജയ് സിംഗിനെ അമൃതഹള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹം സ്റ്റേഷനില്‍ നിരഹാരം അനുഷ്ഠിക്കുകയാണ്.

അതിനിടെ മധ്യപ്രദേശില്‍ 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.


Keywords: Dig vijaya Singh Dragged By Bengaluru Cops, Tried To Meet Rebels: 10 Facts, Bangalore, News, Politics, Karnataka, Madhya pradesh, MLA, Hotel, Police, Custody, Congress, Airport, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?