കൊറോണ; ഖത്തറില്‍ നാലുപേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഏഴായി
ദോഹ: (www.kvartha.com 03.03.2020) ഖത്തറില്‍ നാലുപേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 27ന് ഖത്തര്‍ ഭരണകൂടം പ്രത്യേക വിമാനത്തില്‍ ഇറാനില്‍ കൊണ്ടുവന്നവരുടെ സംഘത്തിലുണ്ടായിരുന്ന രണ്ട് ഖത്തരി പൗരന്മാര്‍ക്കും ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന രണ്ട് വീട്ടുജോലിക്കാര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് എത്തിയതുമുതല്‍ ഇവര്‍ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലയിരുന്നു.
ഖത്തറില്‍ ഞായറാഴ്ചയാണ് ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് അന്നു തന്നെ മറ്റ് രണ്ടുപേര്‍ക്ക് കൂടി രാജ്യത്ത് കൊറോണ ബാധിച്ചതായി കണ്ടെത്തി. കഴിഞ്ഞ ദിവസം നാലുപേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. എല്ലാ രോഗികളും കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററിലെ ഐസോലേഷന്‍ വിഭാഗത്തില്‍ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗലക്ഷണങ്ങല്‍ കാണിക്കുന്നവരെ തുടര്‍ന്നും നിരീക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Keywords: Doha, News, Gulf, World, Health, Flight, Coronavirus, Qatar, Observation, Health Department, Four new coronavirus cases take Qatar tally to seven

Powered by Info News For You

Comments
Post a Comment