കൊവിഡ് വിലക്ക് ലംഘിച്ച് നൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തി; പള്ളി വികാരി അറസ്റ്റില്‍; പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയും കേസ്
ചാലക്കുടി: (www.kvartha.com 23.03.2020) കോവിഡ് വിലക്ക് ലംഘിച്ച് നൂറിലേറെപ്പേര്‍ പങ്കെടുത്ത കുര്‍ബാന നടത്തിയതിന് പള്ളി വികാരി അറസ്റ്റില്‍. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളി വികാരി ഫാദര്‍ പോളി പടയാട്ടിയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 6.15 മണിയോടെയായിരുന്നു കുര്‍ബാന.
പങ്കെടുത്ത വിശ്വാസികള്‍ക്ക് എതിരെയും കേസെടുത്തു. ഇവരെ ജാമ്യത്തില്‍ വിടും. തെറ്റ് ആവര്‍ത്തിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു. പള്ളി അടച്ചിട്ട് വൈദികനും സഹായിയും മാത്രം പങ്കെടുത്ത് കുര്‍ബ്ബാന നടത്തണം എന്നായിരുന്നു നിര്‍ദേശം.

Powered by Info News For You

Comments
Post a Comment