ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രം സംഘടിപ്പിച്ച വനിതാ ദിനാചരണം ശ്രദ്ധേയമായി
ചെര്‍ക്കള (www.evisionnews.co) ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെര്‍ക്കള മാര്‍ത്തോമ ഹാളില്‍ വെച്ച് നടത്തിയ വനിതാദിനാചരണം ശ്രദ്രേയമായി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ചാ വിഷയമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തകുമാരി അധ്യക്ഷത വഹിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെകര്‍ ബി. അഷ്‌റഫ് സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് കൊച്ചുറാണി, അംഗല്‍വാടി വര്‍ക്കര്‍ ശാന്തകുമാരി, ആശവര്‍ക്കര്‍ സുനിത എന്നിവരെ ചടങ്ങില്‍ ആചരിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എങ്ങിനെ തടയാം എന്ന വിഷയത്തില്‍ അഡ്വ: കൃഷ്ണപ്രിയ, സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ഷമീമ തന്‍വീര്‍ ക്ലാസെടുത്തു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷത ഹാജിറ മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് മെമ്പര്‍മാരായ സുഫൈജ, മണി ചന്ദ്രകുമാരി, സഫിയ, ആരോഗ്യ പ്രവര്‍ത്തകരായ ചന്ദ്രശേഖരന്‍ തമ്പി, ഹാസിഫ്, നിഷാ, ആശാ മോള്‍ പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment