കൊറോണയോട് പൊരുതാന്‍ ഇന്ത്യക്ക് അസാധാരണ ശേഷി, ചിക്കന്‍ പോക്‌സ്, പോളിയോ എന്നീ മഹാമാരികളെ തുടച്ചുനീക്കാന്‍ ഇന്ത്യ ലോകത്തെ മുന്നില്‍ നിന്ന് നയിച്ചു: ലോകാരോഗ്യ സംഘടന ഡയറക്ടര്‍
ജനീവ: (www.kvartha.com 24.03.2020) കൊറോണയോട് പൊരുതാന്‍ ഇന്ത്യക്ക് സവിശേഷവും അസാധാരണവുമായ കഴിവുണ്ടെന്ന് ലോകാരോഗ്യ സംഘടന എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാന്‍. ചിക്കന്‍ പോക്‌സ്, പോളിയോ തുടങ്ങിയ മഹാമാരികളോട് പൊരുതി ഇവയെ തുടച്ചു നീക്കാൻ ഇന്ത്യ ലോകത്തെ മുന്നില്‍ നിന്ന് കരുത്ത് തെളിയിച്ച രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. രോഗത്തിന്റെ തീവ്രത കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ലാബുകള്‍ ആവശ്യമാണ്. ഇന്ത്യ ജനബഹുല്യമുള്ള രാജ്യമാണ്. ഈ വൈറസ് ഭാവിയില്‍ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളെയാണ് ദോഷമായി ബാധിക്കുക. ചിക്കന്‍ പോക്‌സ്, പോളിയോ എന്നീ രണ്ട് മഹാമാരികളെ തുടച്ചുനീക്കാന്‍ ഇന്ത്യ ലോകത്തെ മുന്നില്‍ നിന്ന് നയിച്ചു. അതുകൊണ്ട്തന്നെ കൊറോണയെ നേരിടാനും ഇന്ത്യയ്ക്ക് സവിശേഷമായ ശേഷിയുണ്ട്.- ജെ റയാന്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
'ഇന്ത്യയും ചൈനയും വളരെയേറെ ജനസംഖ്യയുള്ള രാജ്യങ്ങളാണ്. കൊറോണ വൈറസിന്റെ ഭാവി തീരുമാനിക്കുന്നത് തീര്‍ച്ചയായും ഇന്ത്യ പോലുള്ള ജനസാന്ദ്രതയുള്ള രാജ്യങ്ങളില്‍ സംഭവിക്കുന്നതിന് അനുസൃതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'നിശബ്ദരായ രണ്ട് കൊലയാളികളെ ഉന്മൂലനം ചെയ്യുന്നതില്‍ ഇന്ത്യ ലോകത്തെ നയിച്ചിട്ടുണ്ട്. ഇന്ത്യക്ക് വളരെ അധികം ശേഷിയുണ്ട്. സമൂഹങ്ങളും ജനകീയ കൂട്ടായ്മകളും അണിനിരക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും ശേഷി വര്‍ധിക്കും. പൊതുജനാരോഗ്യത്തില്‍ കാര്യശേഷിയോടെയുള്ള നടപടിയെടുക്കുന്നത് കൊറോണയെ നേരിടുന്നതില്‍ വളരെ പ്രധാനമാണ്.'
ഇതില്‍ ലളിതമായ ഉത്തരങ്ങളൊന്നുമില്ല. അവയെ എങ്ങനെ നേരിടാമെന്ന് ഇന്ത്യയെ പോലെയുള്ള രാജ്യങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്തിട്ടുണ്ട്. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കാര്യക്ഷമമായ നടപടികള്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കൊറോണ ബാധിതരുടെ എണ്ണം ഇതിനകം എണ്ണം നാല് ലക്ഷം കവിഞ്ഞു; മരണം 16,000ല്‍ ഏറെയും.
Summary: India Has Tremendous Capacity to Comabt Coronavirus, says WHO

Powered by Info News For You

Comments
Post a Comment