ഒരാഴ്ച മുമ്പ് കാമുകനൊപ്പം വീടുവിട്ട ഷര്‍മിനയെ കോടതിയില്‍ ഹാജരാക്കി; ഒടുവില്‍ അരുണിനൊപ്പം പോയി
പരിയാരം: (www.kvartha.com 12.03.2020) ഒരാഴ്ച മുമ്പ് കാമുകനൊപ്പം വീടുവിട്ട ഷര്‍മിനയെ കോടതിയില്‍ ഹാജരാക്കി. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് പാണപ്പുഴയിലെ വീട്ടില്‍ നിന്നും കാമുകന്‍ പാണപ്പുഴയിലെ തന്നെ അരുണിനൊപ്പം വീടുവിട്ടുപോയ അബ്ദുര്‍ റഹിമിന്റെ മകള്‍ ഷര്‍മിന(19) യെ ആണ് ബുധനാഴ്ച പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
എന്നാല്‍ കാമുകന്‍ അരുണിനോടൊപ്പം(23) പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കോടതി സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചു. ഇതോടെ ഷര്‍മിന അരുണിന്റെ പാണപ്പുഴയിലെ വീട്ടിലേക്ക് പോയി.
കമിതാക്കള്‍ക്ക് വീട്ടിലെത്താന്‍ പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും പൊലീസ് സംരക്ഷണത്തിലാണ് അരുണിന്റെ വീട്ടില്‍ എത്തിച്ചത്.
മാര്‍ച്ച് ആറിന് വൈകുന്നേരം ആറുമണിയോടെയാണ് ഇരുവരും അരുണിന്റെ സഹോദരിയുടെ പുനിയങ്ങോട്ടുള്ള വീട്ടിലെത്തിയത്. പിന്നാലെ ഷര്‍മിനയുടെ വീട്ടുകാരും ബന്ധുക്കളും എത്തിയതോടെ പരിയാരം സിഐ കെ വി ബാബുവിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇരുവരേയും സ്റ്റേഷനിലെത്തിക്കുകയും ഷര്‍മിനയെ തലശേരി മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കുകയുമായിരുന്നു.
അരുണിന്റെ ഹരജിയെ തുടര്‍ന്നാണ് ഷര്‍മിനയെ ബുധനാഴ്ച പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയത്.

Keywords: Eloped lovers appeared in court, News, Local-News, Court, Police, Eloped, Protection, House, Family, Sisters, Kerala.
Powered by Info News For You

Comments
Post a Comment