മൊയ്തു ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ലോഗോ പ്രകാശനം ചെയ്തു
ദുബൈ (www.evisionnews.co): ചന്ദ്രഗിരി ക്ലബ് മേല്‍പറമ്പ സംഘടിപ്പിക്കുന്ന നാലാമത് മൊയ്തു ട്രോഫിക്ക് വേണ്ടിയുള്ള എസ്എഫ്എ ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഔദ്യോഗിക ലോഗോ ദുബൈ ഗര്‍ഹൂദിലുള്ള പിഎ വില്ലയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയും പിഎ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഡോ. പിഎ ഇബ്രാഹിം ഹാജി ഹലോ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ ഷാഫി ചാപ്പ ചെമ്പരിക്കക്ക് നല്‍കി പ്രകാശനം ചെയ്തു.
2020 ഏപ്രില്‍ അഞ്ചു മുതല്‍ മേല്‍പറമ്പ ചന്ദ്രഗിരി ഗവ: ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കുന്ന വെല്‍ഫിറ്റ് ഇന്റര്‍ നാഷണല്‍ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ കേരളത്തിലെ മികച്ച 18ടീമുകള്‍ മത്സരിക്കും. 5000ഓളം കാണികള്‍ക്ക് കളികാണാനുള്ള താല്‍ക്കാലിക ഗ്യാലറിയുടെ കാല്‍നാട്ടു കര്‍മം ഉടന്‍ നടക്കും.
ലോഗോ പ്രകാശന ചടങ്ങില്‍ യുഎഇ കമ്മിറ്റി പ്രസിഡന്റ് റാഫി മാക്കോട്, സെക്രട്ടറി ഹാരിസ് കല്ലട്ര, ടിആര്‍ ഹനീഫ, കെആര്‍ അഷ്‌റഫ്, കെജിഎന്‍ റൗഫ്, ജാഫര്‍ വള്ളിയോട്, നസീര്‍ കൊപ്ര, നിയാസ് കേറ്റം, സുഹൈല്‍ മേല്‍പറമ്പ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment